പാവറട്ടി: വൈ.എം.സി.എ. അഖില കേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. വൈ.എം.സി.എ. സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ‘എൻ്റെ സ്വപ്നത്തിലെ ഭൂമി’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള മത്സരത്തിൽ മേഖലയിലെ മുപ്പതിലധികം വിദ്യാലയങ്ങളിൽ നിന്നായി മുന്നൂറോളം വിദ്യാർഥികൾ പങ്കെടുത്തു.

To advertise here,

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലെമന്റ് ഫ്രാൻസിസ് മത്സരം ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ. പ്രസിഡന്റ് വി.എസ്. സെബി അധ്യക്ഷനായി.

പാവറട്ടി തീർത്ഥകേന്ദ്രം വികാരി ഫാ.ആന്റണി ചെമ്പകശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി.വി.ജെ. വർഗീസ്, സി.എഫ്. ഷാജു, ജിജോ തോമസ്, വി.വി. സെബി, മാർട്ടിൻ ലൂയിസ്, സ്റ്റെബി കൊള്ളന്നൂർ എന്നിവർ പ്രസംഗിച്ചു.