കൊറ്റനെല്ലൂർ: കൊറ്റനെല്ലൂർ എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന സൗജന്യ നേത്രപരിശോധനാ ക്യാമ്പ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ മനോജ് ഉദ്ഘാടനം ചെയ്തു. പറവൂർ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. കരയോഗം പ്രസിഡന്റ് വേണുഗോപാൽ അധ്യക്ഷനായി. ഷീബാ ജഗദീഷ്, രശ്മി ബാബുരാജ്, മണികണ്ഠൻ, എൻ.ജി. ശശിധരൻ, ബാബു ആക്കപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

To advertise here,