കൊല്ലം: പാർലമെന്റ് പാസാക്കിയ പുതിയ ലേബർ കോഡ് സംസ്ഥാനത്ത് നടപ്പാക്കാനായി ചട്ടങ്ങൾ താമസംവിനാ രൂപവത്കരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ. ക്വയിലോൺ മാനേജ്‌മെന്റ് അസോസിയേഷൻ(ക്യു.എം.എ.) ഇത് സംബന്ധിച്ച് നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

To advertise here,

ക്യു.എം.എ. പ്രസിഡന്റ് ഡോ.ബി.ഹരികുമാർ അധ്യക്ഷനായി. തൊഴിൽ നിയമവിദഗ്ധൻ പി.വി.ഉണ്ണികൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. ഫ്രാങ്ക്‌ളിൻ ഡാനിയൽ, ജി.ജയചന്ദ്രൻ, ഡോ.റിജി.ജി.നായർ, സി.ശ്രീരാജ്, കെ.സുനിൽകുമാർ എന്നിവർ സംസാരിച്ചു.

വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 150-ലധികം മാനേജ്‌മെന്റ് വിദഗ്ധർ സെമിനാറിൽ പങ്കെടുത്തു.