
ഇരിയ: പൊടവടുക്കം ക്ലായി വയനാട്ടുകുലവൻ ദേവസ്ഥാനത്ത് ഫെബ്രുവരി 14,15,16 തീയതികളിൽ നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന്റെ ലോഗോയും ക്ഷണപത്രവും പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, സിനിമാ സംവിധായകൻ വിജേഷ് പാണത്തൂർ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.
പ്രചാരണ കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ ഇ.കെ. ഷാജി ഇരിയ, കൺവീനർ എ. നാരായണൻ നായർ പുതിക്കണ്ടം, വർക്കിംങ് ചെയർമാൻമാരായ നാരായണൻ നായർ കപ്പാത്തിക്കാൽ, ടി. രവീന്ദ്രൻ ക്ലായി, ഖജാൻജി മാധവൻ നായർ, പഞ്ചായത്തംഗങ്ങളായി കൃഷ്ണൻ മൊയോലം, സന്ധ്യ രാജൻ, മാതൃസമിതി പ്രസിഡന്റ് സരിത രാമകൃഷ്ണൻ, തറവാട് കാരണവർ ടി. കൃഷ്ണൻ, മുണ്ടാത്ത് കോയ്മ മാധവൻ നായർ തടിയംവളപ്പ്, പ്രചാരണ കമ്മിറ്റി കൺവീനർ കെ. മുരളീധരൻ അരിയളം എന്നിവർ സംസാരിച്ചു
. കണ്ണൂർ തളിയിൽ സ്വദേശി അനീഷ് ഭാസ്‌കരനാണ് ലോഗോ രൂപകൽപ്പന ചെയ്തത്.
Content Highlights: Logo and invitation for the Podavudukkam Klayi Theyyam festival have been officially released by Sabu Abraham and Vijesh Panathoor.
Published: 29 Nov 2026, 06:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented