കൊടുങ്ങല്ലൂർ: ശ്രീവിദ്യാ പ്രതിഷ്ഠാനത്തിന്റെ നേതൃത്വത്തിൽ ലോക ക്ഷേമത്തിനായി 2009 മുതൽ നടന്നുവരുന്ന ശ്രീവിദ്യാ സപര്യാമഹോത്സവത്തിന്റെ ഭാഗമായുള്ള ശത ചണ്ഡികാ യാഗത്തിന്റെ യജ്ഞശാലയുടെ കാൽനാട്ടുകർമ്മം നടന്നു. ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികനായി.

To advertise here,

സത്യധർമ്മനടികൾ, കൊടുങ്ങല്ലൂർ കോവിലകം പ്രതിനിധി സുരേന്ദ്രവർമ്മ രാജ, സജീവൻ പറപറമ്പിൽ എന്നിവർ ചേർന്ന് കാൽനാട്ടുകർമ്മം നിർവഹിച്ചു. ഡിസംബർ 12, 13, തീയതികളിലായി ശൃംഗപുരം ശിവക്ഷേത്രത്തിന് സമീപമുള്ള കോവിലകം ഊട്ടുപുര കോമ്പൗണ്ടിൽ വച്ചാണ് ചണ്ഡികാ യാഗം. ഡിസംബർ 12 -ന് രാവിലെ ആറുമണി മുതൽ വാഞ്ചകൽപ്പലതാഗണപതി ഹോമം, ശ്രീചക്ര നവാവരണ പൂജ, ശ്രീചക്ര നവാവരണ കീർത്തനം, ദേവീ മാഹാതമ്യ പാരായണം, പ്രഭാഷണം, മണിക്ക് മഹാപ്ര ത്യംഗിരാഹോമം, 13-ന് ലക്ഷ്മി ഗണപതി ഹോമം തുടർന്ന് ശത ചണ്ഡികാ യാഗവും, തുർന്ന് വസോർ ധാരയോടെ യാഗം സമാപിക്കും.

വിശിഷ്ടാതിഥികളായി ഉത്തരകാശി ഹരിബ്രന്മേന്ദ്രാനന്ദ സ്വാമികൾ, കർണാടകയിലെ ചിന്മയാനന്ദ സ്വാമികൾ, തെലുങ്കാനയിലെ ശങ്കർ സ്വാമിജി എന്നിവർ സംബന്ധിക്കും.