
ആലത്തിയൂർ: റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ പ്രകൃതിവിഭവങ്ങളുടെ ചൂഷണവും പരിസ്ഥിതി സംരക്ഷണവും പ്രമേയമായി അവതരിപ്പിച്ച യു.പി. വിഭാഗം കഥാപ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടി പോട്ടൂർ മോഡേൺ എച്ച്.എസ്.എസ്. 'സൂര്യനെ സ്നേഹിച്ച പെൺകുട്ടി' എന്ന കഥയുടെ ആവിഷ്കാരത്തിലൂടെ ഹർഷിത രാജേഷും സംഘവുമാണ് മികവു തെളിയിച്ചത്.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധവും പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും ശ്രദ്ധേയമായി അവതരിപ്പിച്ചു. കഥയുടെ ആശയഭംഗിയും അവതരണത്തിലെ മികവും ഒന്നാം സ്ഥാനത്തിന് വഴിയൊരുക്കി. ഹർഷിത രാജേഷിനൊപ്പം ഹൃഷികേശ്, സി.എസ്.അൻവി, എം.വിഅനയ്, ആദിശ് എന്നിവർ പിന്നണിയേകി. കൂറ്റനാട് ടി.കെ. സുകുമാരന്റെ ശിക്ഷണത്തിലാണ് കഥാപ്രസംഗം പരിശീലിച്ചത്.
Content Highlights: Pottur Modern HSS won first place in the UP section Kathaprasangam at the Revenue District School Kalolsavam with an environmental theme.
Published: 29 Nov 2026, 06:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented