പഴുവിൽ : കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ നാടകോത്സവത്തിന് ഞായറാഴ്ച പഴുവിൽ ജേപീസ് സംഗമം ഹാളിൽ തുടക്കമാകും. ഉച്ചയ്ക്ക് രണ്ടിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. വി.എസ്. സുനിൽകുമാർ അധ്യക്ഷനാകും. നടൻ ടി.ജി. രവി നാടകോത്സവത്തിന് തിരിതെളിയിക്കും. തുടർന്ന് നൃത്ത-സംഗീതനിശ.

To advertise here,

രാത്രി ഏഴിന് കാര്യാട്ടുകര അമ്മ സ്കൂളിലെ ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടികൾക്കൊപ്പം നടൻ സുനിൽ സുഗത അഭിനയിക്കുന്ന 'പൂക്കാലം' നാടകം. 12-ന് രാത്രി ഏഴിന് പഴുവിൽ ശ്രീഗോകുലം കോളേജ് ഗ്രൗണ്ടിൽ തിരുവനന്തപുരം സാഹിതിയുടെ 'ചൊറിയൻപുഴുയുദ്ധം'. 13-ന് രാത്രി ഏഴിന് പഴുവിൽ ജേപീസ് സംഗമം ഹാളിൽ കൊല്ലം ഇക്കോ തിയേറ്ററിന്റെ 'നിലാവ് പറഞ്ഞത്', 14-ന് തിരുവനന്തപുരം മലയാളം നാടകവേദിയുടെ 'ഒരു സുന്ദരദിവസം', 15-ന് കായംകുളം പീപ്പിൾ തിയേറ്റേഴ്‌സിന്റെ 'ചാപ്ലിൻ കുഞ്ഞൂട്ടൻ', 16-ന് ഡ്രീംകേരള അവതരിപ്പിക്കുന്ന 'ഊരുവലം', 17-ന് തിരുവനന്തപുരം നിധി തിയേറ്റേഴ്‌സിന്റെ 'മൈനക്കുഞ്ഞ്', 18-ന് രാത്രി 6.30-ന് സിനിമാതാരം സീനത്ത് സംവിധാനം ചെയ്ത് അഭിനയിക്കുന്ന 'അനന്തതയിലേക്ക്' എന്ന ഹ്രസ്വചിത്രപ്രദർശനവും ചെന്നൈ ടീം ആർട്‌സിന്റെ 'അനുരാഗക്കടവിൽ' നാടകവും ഉണ്ടാകും.

19-ന് കടക്കാവൂർ എസ്.എസ്. നടനസഭയുടെ 'ഈശ്വരന്റെ തിരക്കഥ', 20-ന് കൊച്ചിൻ ചൈത്രതാരയുടെ 'രാമൻ രാഘവൻ ജീവിച്ചിരിപ്പുണ്ട്'.

21-ന് തിരുവനന്തപുരം സംസ്‌കൃതിയുടെ 'ഭൂട്ടാനി', 22-ന് തിരുവനന്തപുരം സംസ്‌കൃതിയുടെ 'പടയോട്ടം', സമാപനദിവസമായ 23-ന് മയക്കുമരുന്നിനെതിരേ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ 'അനാഥൻ' എന്നീ നാടകങ്ങൾ അരങ്ങേറും.