ചാലക്കടി : അടിപ്പാതയിലെയും സമീപത്തെയും ഗതാഗത തടസ്സം ഒഴിവാക്കാൻ അധികഭൂമി കൂട്ടിച്ചേർക്കാൻ തീരുമാനമായി. സ്ഥലം കൂട്ടിച്ചേർക്കുന്ന ഇരുഭാഗങ്ങളിലും ബെൽമൗത്തുകൾ നിർമിക്കും. അതോടെ ദേശീയപാത സർവീസ് റോഡുകൾ, റെയിൽവേ ട്രാംവേ റോഡ് എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അടിപ്പാതയിലുണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാനും കഴിയുമെന്ന് ബുധനാഴ്ച സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലേയും ഉദ്യോഗസ്ഥരുടെയും യോഗം വിലയിരുത്തി.
അടിപ്പാതയ്ക്ക് സമീപമുള്ള മിനി സിവിൽ സ്‌റ്റേഷൻ കോമ്പൗണ്ട്, രണ്ടു സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള സ്ഥലം എന്നിവയിൽ ദേശീയപാതയുടെ ഭൂമി ഉൾപ്പെട്ടിട്ടുണ്ടെന്ന് സർവേയിൽ കണ്ടെത്തി. ഈ സ്ഥലങ്ങൾ തിരിച്ചുപിടിക്കും. കൂടാതെ ഇറിഗേഷൻ വകുപ്പ് കോമ്പൗണ്ടിൽ റവന്യൂ പുറമ്പോക്ക് കണ്ടെത്തിയിട്ടുണ്ട്. ഈ ഭൂമിയുടെ കൈമാറ്റ രേഖ സമർപ്പിക്കാൻ റവന്യൂ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. രേഖ ക െണ്ടത്തിയില്ലെങ്കിൽ റവന്യൂ വകുപ്പ് ഭൂമി തിരിച്ചെടുത്ത് ബെൽ മൗത്ത് നിർമാണത്തിന് നൽകും.
ഇറിഗേഷൻ വകുപ്പിന്റെ കൈവശമാണെങ്കിൽ വിട്ടുകിട്ടാനുള്ള രേഖ സമർപ്പിക്കാനും തീരുമാനമായി. കെ.എസ്.ഇ..ബി. യുടെ 11.കെ.വി. ലൈനും അനുബന്ധ ഉപകരണങ്ങളും മാറ്റി സ്ഥാപിക്കും.
മുനിസിപ്പൽ ചെയർപേഴ് സൺ ആലീസ് ഷിബു, വൈസ് ചെയർമാൻ കെ.വി. പോൾ, പ്രതിപക്ഷകക്ഷി നേതാവ് ജിൽ ആന്റണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജിയൊ കിഴക്കുംതല, ഒ.എസ്. ചന്ദ്രൻ, ഷീഫാ സന്തോഷ്, ലിജി ജോജി, തഹസിൽദാർ കെ.എ. ജേക്കബ്, എൻ.എച്ച്.എ.ഐ. എൻജിനീയർ പി. ജയ്സന്തോഷ്, എന്നിവർ പങ്കെടുത്തു.
Published: 24 Sept 2026, 03:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented