തൃപ്രയാർ : തന്നെ മാത്രമല്ല, സമൂഹത്തെ പൊതുവായി ബാധിക്കുന്നതാണ് സാഹിത്യമെന്നും അത്തരത്തിൽ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ജനകീയ പ്രശ്നങ്ങളിലിടപെടുന്ന യഥാർഥ ജനപ്രതിനിധികളാണ് എഴുത്തുകാരെന്നും കവിയും പ്രഭാഷകയുമായ പ്രമീളാദേവി പറഞ്ഞു. ‘വീണ്ടെടുപ്പ്’ സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടാമത് ബാലചന്ദ്രൻ വടക്കേടത്ത് സ്മൃതി പുരസ്കാര സമർപ്പണച്ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. ബാലചന്ദ്രൻ സ്മൃതി പുരസ്കാരം കഥാകാരനും നോവലിസ്റ്റുമായ റഹ്‌മാൻ പി. തിരുനെല്ലൂരിന് കവി രാധാകൃഷ്ണൻ കാക്കശ്ശേരി സമ്മാനിച്ചു.

To advertise here,

കെ. ദിനേശ്‌രാജാ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ അഞ്ചത്ത്, നോമികൃഷ്ണ, പ്രൊഫ. വി. എസ്. റെജി, സദു ഏങ്ങൂർ, ശിവദാസൻ, നൗഷാദ് പാട്ടുകുളങ്ങര, ഇ.പി. ഗിരീഷ്, വിനോദ് വളപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.