പുഴയ്ക്കൽ : തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ പൂങ്കുന്നം മുതൽ കൈപ്പറമ്പ് വരെ ഡിവൈഡറുകളിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ കണ്ണടച്ചു. ഇതോടെ സന്ധ്യ കഴിഞ്ഞ് ഇതുവഴി കാൽനട-വാഹനയാത്രകൾ ദുഷ്കരമായി. രാത്രിയിൽ റോഡ് മുറിച്ചുകടക്കുന്ന വഴിയാത്രക്കാരും വാഹനയാത്രികരും ഏറെ ബുദ്ധിമുട്ടുന്നു.
കഴിഞ്ഞ ദിവസം പൂങ്കുന്നത്തെ സൂപ്പർ മാർക്കറ്റിന് സമീപം ആംബുലൻസ് ഇടിച്ച് രണ്ടു യുവാക്കളാണ് മരിച്ചത്. ഈ ഭാഗത്ത് വേണ്ടത്ര വെളിച്ചമില്ലായിരുന്നു. കൂടാതെ വലുതും ചെറുതുമായ ഒട്ടേറെ അപകടങ്ങളാണ് രാത്രിയിൽ ഈ വഴിയിലുണ്ടാകുന്നത്. ആറുമാസംമുൻപാണ് ഈ ഭാഗത്ത് തെരുവുവിളക്കുകൾ സ്ഥാപിച്ചത്. എന്നാൽ, ഇപ്പോഴും ഭൂരിഭാഗം വിളക്കുകളും കത്തുന്നില്ല.
കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.എസ്.ടി.പി. പൊതുമരാമത്ത് ഡിവിഷനാണ് റോഡിന്റെ നിർമാണം പൂർത്തീകരിച്ചത്. കുറ്റിപ്പുറം കെ.എസ്.ടി.പി. എക്സിക്യുട്ടീവ് എൻജിനീയർക്ക് പരാതി നൽകിയെങ്കിലും പുതുതായി സ്ഥാപിച്ച തെരുവുവിളക്കുകൾ കത്തിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടില്ലായെന്നാണ് ഉയരുന്ന ആരോപണം.
എന്നാൽ, കെ.എസ്.ഇ.ബി.യിൽ അടയ്ക്കേണ്ട കോഷൻ ഡിപ്പോസിറ്റ് തുക തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കെട്ടിവെക്കാത്തതാണ് കാരണമെന്നാണ് അധികൃതരുടെ വാദം.
അതേസമയം ഇത് ചട്ടവിരുദ്ധമാണെന്നും അധികബാധ്യത വരുത്തിവെക്കുമെന്നാണ് തദ്ദേശസ്ഥാപനങ്ങൾ പറയുന്നത്.
മാത്രമല്ല, ഓഡിറ്റിങ്ങിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ സാങ്കേതികത്വത്തിൽ കുരുങ്ങി ഇരുട്ടിലായിരിക്കുകയാണ് ഈ പ്രധാനപാത. സംഭവത്തിൽ മുൻ ജില്ലാപഞ്ചായത്തംഗം ജിമ്മി ചൂണ്ടൽ പൊതുമരാമത്തുമന്ത്രിക്ക് പരാതി നൽകി.
Published: 09 Nov 2026, 12:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented