ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിലെ സ്‌പെഷ്യൽ കച്ചേരിയിൽ യുവസംഗീതജ്ഞൻ ഹരീഷ് ശിവരാമകൃഷ്ണന്റെ കച്ചേരി സദസ്സിന് ഹരം പകരുന്നതായി. ഞായറാഴ്‌ച രാത്രി ഏഴിനാണ് അദ്ദേഹം പാടിയത്.

To advertise here,

വീരവസന്തം രാഗത്തിൽ ‘ഏമനി ചൊഗഡുദുര’. സുരുട്ടിരാഗത്തിൽ ‘അലർശര പരിതാപം’, ഹംസാനന്ദിയിൽ ‘ശ്രീനിവാസ’, ചാരുകേശിയിൽ ‘കൃപയാ പാലയാ’ എന്നീ കീർത്തനങ്ങൾ ആലപിച്ചു. ഗോകുൽ ആലങ്കോട് (വയലിൻ), കെ.വി. പ്രസാദ് (മൃദംഗം), ഉഡുപ്പി ശ്രീകാന്ത് (ഗഞ്ചിറ) എന്നിവർ പക്കമേളമൊരുക്കി.

ഡോ. പി. പദ്‌മേഷ് (പുല്ലാങ്കുഴൽ) നയിച്ച ഫ്യൂഷനും സ്‌പെഷ്യൽ കച്ചേരിയിലെ ആസ്വാദ്യ ഇനമായി.

അച്യുതറാവു ബെംഗളൂരു (വയലിൻ), തിരുവനന്തപുരം സുരേന്ദ്രൻ (മൃദംഗം), ആറ്റിങ്ങൽ മധു (ഘടം), വെള്ളിനേഴി രമേശ് (മുഖർശംഖ്) എന്നിവരും പങ്കാളികളായി.

ഇന്നത്തെ

എസ്. രത്‌നപ്രഭ (വായ്പാട്ട്) രാത്രി 6.00

സി.എസ്. സജീവ് (വായ്പാട്ട്) 7.00

നെടുമ്പള്ളി റാംമോഹനും സംഘവും (ജുഗൽബന്ദി) 8.00