മോതിരക്കണ്ണി : മോതിരക്കണ്ണി പരിസരത്ത് വിവിധയിടങ്ങളിലായി അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു. രാവിലെ 11-നും ഉച്ചതിരിഞ്ഞ് നാലിനും ഇടയ്ക്കാണ് ആളുകൾക്ക് കടിയേറ്റത്. മാരേക്കാടൻ കാളിക്കുട്ടി (72), മേലേടത്ത് നിജീഷ് (27), അബ്ദുൾ കലാം റോഡിൽ നിർമാണജോലിയിൽ ഏർപ്പെട്ടിരുന്ന അതിഥിതൊഴിലാളി ലൂയീസ് (50), മോതിരക്കണ്ണി കപ്പേളക്കുസമീപം മേലേടത്ത് അലൻ വർഗീസ് (19), ബാലികുളത്തിനുസമീപം കരുമാലിക്ക ജോസ് (65) എന്നിവർക്കാണ് കടിയേറ്റത്. കടിയേറ്റവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തെരുവുനായ്‌ക്കളുടെ എണ്ണം ക്രമാതീതമായി പെരുകിയിട്ടുണ്ട്. ഒരു വർഷത്തിനിടെ നിരവധിപേർ തെരുവുനായ്‌ക്കളുടെ കടിയേറ്റ് ചികിത്സ തേടി.
ഒക്ടോബർ 11-ന് തൂമ്പാക്കോട് പള്ളിക്കുസമീപം രണ്ടു കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.
കഴിഞ്ഞ വർഷം നിരവധിപേർക്ക് തെരുവുനായയുടെ കടയേറ്റിരുന്നു. ചത്ത നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ 100-ഓളം നായ്‌ക്കൾക്കും വളർത്തുമൃഗങ്ങൾക്കും അന്ന് വാക്സിൻ നൽകിയിരുന്നു. തെരുവുനായ്‌ക്കളെ പിടികൂടി ഷെൽട്ടറിൽ സംരക്ഷിക്കണമെന്ന കോടതിവിധിയുണ്ടെങ്കിലും പഞ്ചായത്ത് അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
Published: 02 Nov 2026, 02:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented