കോഴിക്കോട് : ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും കൊമേഴ്‌സ് അധ്യാപകസംഘടന ഡാക്റ്റും സംയുക്തമായി കൊമേഴ്‌സ് കാർണിവെൽ സംഘടിപ്പിച്ചു. ദേവഗിരി സെയ്ന്റ് ജോസഫ് കോളജിലെ കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് നടത്തിയ പരിപാടി കെ. ജയന്ത് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഡാക്റ്റ് ജില്ലാ പ്രസിഡന്റ് കെ.കെ. സക്കീർ അധ്യക്ഷനായി.
ഹയർസെക്കൻഡറി എജുക്കേഷൻ ജോയിന്റ് ഡയറക്ടർ അഷറഫ് കൊയിലോത്തൻകണ്ടിയിൽ മുഖ്യാതിഥിയായി. ഐ.സി.എ.ഐ. കോഴിക്കോട് ശാഖ ചെയർപേഴ്‌സൺ എം. അദ്‌ഭുത ജ്യോതി മുഖ്യപ്രഭാഷണം നടത്തി.
ദേവഗിരി കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ബിജു ജോസഫ്, സുധ കൂട്ടായി, ഡോ. സി.വി. ശോഭ, എം.എം. സുഭീഷ്, ഡാക്റ്റ് ജില്ലാ സെക്രട്ടറി പി.ജെ. സജി, ഡാക്റ്റ് കൺവീനർ എം. ഹരീഷ് കുമാർ, സജീവൻ മഠത്തിൽ, പി.പി. അഹമ്മദ് ബാദർ എന്നിവർ സംസാരിച്ചു. റഷാ അബ്ദുറസാഖ് കരിയർഗൈഡൻസ് ക്ലാസിന് നേതൃത്വംനൽകി. ഐ.സി.എ.ഐ. കോഴിക്കോട് ശാഖയും സിക്കാസ വിദ്യാർഥികൂട്ടായ്മയും ചേർന്ന് വിവിധ മത്സരങ്ങളും നടത്തി.
Published: 02 Nov 2026, 02:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented