കൊടുവള്ളി : കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്കായി ‘ഇഗ്നൈറ്റ് ഹെർ’ പദ്ധതിയുടെ ഭാഗമായി നാലുദിവസത്തെ റോബോട്ടിക്സ്–ഇലക്ട്രോണിക്സ് ശില്പശാല സംഘടിപ്പിച്ചു.

To advertise here,

അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥിനികൾക്കായി സ്കൂളിലെ അടൽ ടിങ്കറിങ് ലാബിലാണ് ശില്പശാല നടത്തിയത്.

സ്കൂളിലെ പൂർവവിദ്യാർഥി എം.എം. ജാസിബിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളായ അൽഹാൻ, ഹുനൈസ്, മുഹമ്മദ് അസ്മിൽ, ഐസിൻ, ഉനൈസ് എന്നിവർ പരിശീലനത്തിനു നേതൃത്വംനൽകി. റോബോട്ടിക്സ്, ഇലക്ട്രോണിക്സ് മേഖലകളിലെ അടിസ്ഥാന സാങ്കേതികവിദ്യകൾ പരിചയപ്പെടാനും പ്രായോഗിക പരിശീലനത്തിലൂടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കാനും ശില്പശാല വിദ്യാർഥിനികൾക്ക് അവസരമൊരുക്കി.

 

പി.ടി.എ. പ്രസിഡന്റ് ഒ.കെ. ബഷീർ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകൻ പി.വി. ജയാനന്ദൻ അധ്യക്ഷനായി. എസ്.എം.സി. ചെയർമാൻ പി. ഷബീർ അലി മുഖ്യാതിഥിയായി. എസ്.എം.സി. അംഗം ജാഫർ, അധ്യാപകരായ കെ. ഫിർദൗസ് ബാനു, ഷിജിന ജയപാലൻ, ടി. ഹരിത, അസീസ എന്നിവർ സംസാരിച്ചു.

ശില്പശാലയുടെ ഭാഗമായി വിദ്യാർഥിനികൾക്കായി വെർച്വൽ റിയാലിറ്റി പ്രദർശനവും സംഘടിപ്പിച്ചു.