ബാലുശ്ശേരി : സ്വാതന്ത്ര്യസമരത്തെ അനുസ്മരിപ്പിക്കുന്ന ഇന്നത്തെ പുതുസ്വാതന്ത്ര്യസമരം യുവതലമുറ ഏറ്റെടുത്തിട്ടുണ്ടെന്ന് സാഹിത്യകാരൻ യു.കെ. കുമാരൻ.

To advertise here,

ഈ സാഹചര്യത്തിൽ നാം ഉണർന്നുപ്രവർത്തിച്ചിട്ടില്ലെങ്കിൽ അന്ധകാരത്തിൽ എത്തിപ്പെടുമെന്നും അതുകൊണ്ട് ഒറ്റക്കെട്ടായിനിന്ന് രണ്ടാം സ്വാതന്ത്ര്യസമരത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സർവോദയം ട്രസ്റ്റ് ബാലുശ്ശേരിയിൽ സംഘടിപ്പിച്ച ജനാധിപത്യസംരക്ഷണസദസ്സിന്റെ പ്രതിഷേധ ജ്വാല ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

 

ഗാന്ധിപാർക്കിൽനടന്ന പരിപാടിയിൽ സുജിത് ഐയിം അധ്യക്ഷനായി. നിജേഷ് അരവിന്ദ്, പി. സുധാകരൻ, കെ.പി. ഹാഷിം, ഡോ. പ്രദീപ് കറ്റോട്, ഡോ. എൻ. സുരേഷ് ബാബു, ഭരതൻ പുത്തൂർവട്ടം, സുജിത് കറ്റോട്, ടി.എ കൃഷ്ണൻ, മനോജ് കുന്നോത്ത്, കെ. ബീന, ഫൈസൽ ബാലുശ്ശേരി, കെ.വി. അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു.