കൂറ്റനാട്: ചാലിശ്ശേരി മുലയമ്പറമ്പത്ത് കാവ് അയ്യപ്പൻ വിളക്ക് ആഘോഷിച്ചു. മൂന്ന് ദിവസത്തെ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. ചൈതന്യ പൂരാഘോഷ കമ്മിറ്റി, നീരാഞ്ജനം ഭജൻസും മാതൃസമിതി എന്നിവ സഹസ്രനാമാർച്ചനയും നടത്തി.

To advertise here,

പടപ്പുറപ്പാട്, പോലീസ് സ്റ്റേഷന് സമീപത്തുള്ള കുവ്വേശ്വര ശിവക്ഷേത്രത്തിൽ നിന്ന് പാലക്കൊമ്പ്, താലം എഴുന്നള്ളിപ്പുകൾ എന്നിവയും നടന്നു. ഭക്തിഗാനസുധയും തുടർന്ന് കാണിപ്പാട്ട്, തിരിയുഴിച്ചൽ, പാൽ കിണ്ടി എഴുന്നള്ളിപ്പ്, വെട്ടും തടവും, കനൽ ചാട്ടം, ഗുരുതി സമർപ്പണം തുടങ്ങിയ ചടങ്ങുകളും ഉണ്ടായി.

ആയിരത്തിലധികം പേർ പങ്കെടുത്ത താലമെഴുന്നെള്ളിപ്പും നാലു നിലയിലുയർത്തിയ ദീപാലങ്കാര പന്തലും ആകർഷകമായി. അന്നദാനവും ഉണ്ടായി.