തിരുവനന്തപുരം:വന്ധ്യത ചികിത്സ രംഗത്ത് പ്രസിദ്ധിയാർജ്ജിച്ച യാന ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ രണ്ടാമത്തെ ആശുപത്രി പടിഞ്ഞാറേകോട്ടയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

To advertise here,

 എം.എൽ.എ അഡ്വ. വി കെ. പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി. യാന ഗ്രൂപ്പ് സ്ഥാപകൻ ഡോ. വിവേക് പോൾ വിതയത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പത്മശ്രീ ഡോ.സുഭദ്ര നായർ ആമുഖ പ്രസംഗവും കൗൺസിലർമാരായ പി.പത്മകുമാർ , രാജേന്ദ്രൻ മുൻ കൗൺസിലർ എം. വി. രശ്മി, യാന ഗ്രൂപ്പ് ജനറൽ മാനേജർ ജോബി ചാണ്ടി എന്നിവർ ആശംസ അറിയിച്ചു.

യാന ഗ്രൂപ്പ് സഹസ്ഥാപക ഡോ. ജീനു ബാബു നന്ദി പ്രകടിപ്പിച്ചു. വന്ധ്യത ചികിത്സ, പ്രസവ ചികിത്സ , സ്ത്രീകളുടേയും കുട്ടികളുടേയും മറ്റ് ചികിത്സ എന്നിവയെല്ലാം ഏറ്റവും ചുരുങ്ങിയ ചിലവിൽ അത്യാധുനിക സജ്ജീകരണങ്ങളോടെ യാനയിൽ ലഭ്യമാണ്.