പൂവാർ: സമുദ്രസംരക്ഷണ ബോധവത്‌കരണവും തീരദേശ യുവജന നേതൃത്വവും ലക്ഷ്യമിട്ട് ഓഷ്യൻ സ്റ്റുഡന്റ്‌സ് കമ്യൂണിറ്റിയുടെയും നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ ഉപ്പ്-2026 ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. പൂവാർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പ് ജില്ലാപ്പഞ്ചായത്ത് അംഗം ഫ്രീഡാ സൈമൺ ഉദ്ഘാടനം ചെയ്തു.

To advertise here,

ഓഷ്യൻ ലിറ്ററസി, യൂത്ത് ലീഡർഷിപ്പ് ആൻഡ് ഓഷ്യൻ അംബാസഡേഴ്‌സ് പ്രോഗ്രാം എന്ന ആശയത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സമുദ്ര ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാനം, പ്ലാസ്റ്റിക് മലിനീകരണം, തീരദേശജീവിതം, സുസ്ഥിര മത്സ്യബന്ധനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.

ക്യാമ്പിൽ ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ.ബാബുരാജ്, സെന്റർ ഫോർ എൻവയൺമെന്റ് എജുക്കേഷനെ പ്രതിനിധീകരിച്ച് കുമാർ സഹായരാജു, ഡോ. ശ്രീജി കുറുപ്പ് എന്നിവർ വിവിധ പഠനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ലോക മത്സ്യത്തൊഴിലാളി ദിനത്തിന്റെ ഭാഗമായി എം.വിൻസെന്റ് എം.എൽ.എ. കടൽത്തീരത്തെത്തി മത്സ്യത്തൊഴിലാളികളെ ആദരിച്ചു. പൂവാർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്ലീറ്റസ് അധ്യക്ഷനായി. സർവീസ് സ്കീമിന്റെ റീജണൽ കോഡിനേറ്റർ ജോയി മോൻ, ജില്ലാ കോഡിനേറ്റർ ആൽബിൻ, ജെ. ഉണ്ണികൃഷ്ണൻ, ഓഷ്യൻ സ്റ്റുഡന്റ്‌സ് കമ്യൂണിറ്റിയുടെ ഭാഗമായി ഷാനു, ഫെബിൻ ഫ്രെഡി, സുനിത യേശുദാസ്, പ്രീത, ഷാലു തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.