
തിരുവനന്തപുരം: മൺപാത്രനിർമാണസമുദായങ്ങൾക്ക് 2014-ൽ ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച പ്രൊഫഷണൽ കോഴ്സുകളിലെ ഒരു ശതമാനം സംവരണം പി.ജി. കോഴ്‌സുകൾക്കും നൽകണമെന്ന് കേരള മൺപാത്രനിർമാണ സമുദായ സഭ (കെ.എം.എസ്.എസ്.) ആവശ്യപ്പെട്ടു.
സംവരണം നൽകാത്തത് അനീതിയാണെന്നും സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്നും സംസ്ഥാനകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ടി.ടി.സി., ഐ.ടി.ഐ. പോലുള്ള പ്രൊഫഷണൽ കോഴ്‌സുകൾക്കും പ്രത്യേകസംവരണം അർഹതപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കെ.എ. തുളസിക്ക് നിവേദനം നൽകി.
യോഗം സംസ്ഥാനപ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സി.കെ. ചന്ദ്രൻ, ട്രഷറർ എ.ജി. ഉണ്ണിക്കൃഷ്ണൻ, ഭാരവാഹികളായ പി.ടി. രാജൻ, എം.കെ. ചന്ദ്രൻ, സി.എസ്. പ്രേമൻ, എം.കെ. രവി, പി.കെ. ജനാർദനൻ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: KMSS has demanded that the one percent reservation in professional courses be extended to PG courses for the pottery community in Kerala.
Published: 28 Nov 2026, 05:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented