കാട്ടാക്കട: സ്റ്റേറ്റ് പെൻഷൻ സംഘ് കാട്ടാക്കട ബ്ലോക്ക് സമ്മേളനം ജില്ലാ സമിതിയംഗം കെ.വിക്രമൻനായർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ജി.ശ്രീകുമാർ അധ്യക്ഷനായി. ജില്ലാ പ്രസിഡൻറ് എം.രാജേന്ദ്രകുമാർ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം ജി.സന്തോഷ്‌കുമാർ, പെൻഷൻ സംഘ് ജില്ലാ സെക്രട്ടറി കൊണ്ണിയൂർ ഹരി, ബ്ലോക്ക് പ്രസിഡൻറ് എസ്.ജയകുമാർ, മോഹനകുമാർ, പ്രതാപൻ, മൈലക്കര വിജയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സുരേന്ദ്രൻനായർ(പ്രസി.), സജീവ്കുമാർ, പ്രേമചന്ദ്രൻ, എൽ.സരസ്വതിയമ്മ (വൈസ് പ്രസി.), മോഹനകുമാർ (സെക്ര.), എസ്.ജയകുമാർ, വിജയൻ മൈലക്കര (ജോ.സെക്ര.), മണികണ്ഠൻ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

To advertise here,