കേരളത്തിൽ ആദ്യമായി സംസ്ഥാനത്തിന്റെ നാനാ ഭാഗത്തുനിന്നും മാധ്യമപ്രവർത്തകരെയും കലാകാരെയും കലാപ്രേമികളെയും ഒന്നുചേർത്തുകൊണ്ട് താര നിർവാഹക കമ്പനി കാറ്റലോഗ്, മ്യുലേൺ യു.സി.കെ ചാപ്റ്ററുമായി ചേർന്ന് മാധ്യമ-വിനോദ ഉച്ചകോടിയായ മീഡിയകോൺ അണിയിച്ചൊരുക്കി. ഫുഡ്‌ വ്ലോഗ്ഗർ അഞ്ജന ഗോപകുമാർ, സംഗീത സംവിധായകരായ ജെയ്‌ സ്റ്റേല്ലർ, ജമിനി ഉണ്ണികൃഷ്ണൻ, മാധ്യമ പ്രവർത്തകരായ ഗോപിക ഐ.എസ്, അഞ്ജന ജോർജ്, സംഗീത ലേഖകൻ അനുരാഗ് തഗത്, പിന്നണി ഗായകനും മുൻ ആർജെയുമായ നിതിൻ രാജ് എന്നിവർ പ്രേക്ഷകരുമായി സംവദിച്ചു. രാവിലെ ഒൻപത് മണിക്ക് തുടങ്ങിയ പരിപാടി വൈകുന്നേരം അഞ്ച് മണിക്ക് മ്യുലേൺ യു.സി.കെയുടെ സ്വന്തം ബാൻഡ് ആയ മ്യു ബാൻഡിന്റെ വിപുലമായ ഗാനമേളയോട് കൂടിയാണ് സമാപിച്ചത്. 

To advertise here,

ആയിഷ ഖാൻ, ശ്രീലീല, കിങ്,തബ ചാകെ തുടങ്ങി നിരവധി താരങ്ങളുടെ സാമൂഹ്യ മാധ്യമങ്ങൾ നോക്കിനടത്തുകയും മേഖലയിൽ ഏറ്റവും വിശ്വസ്ഥമായ നാമങ്ങളിൽ ഒന്നായി നിലകൊള്ളുകയും ചെയ്യുന്ന കമ്പനി തങ്ങളുടെ പ്രധാന കാര്യപരിപാടികളിൽ ഒന്നായാണ് മീഡിയകോണിനെ വിലയിരുത്തുന്നത്. മീഡിയകോൺ ന്റെ അടുത്ത പതിപ്പ് ഉടനെ തന്നെ കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്ന് CTLG സ്ഥാപകൻ അദ്വൈത് എസ് അറിയിച്ചു.