പാറശ്ശാല : കരമന-കളിയിക്കാവിള പാതയിൽ പവതിയാൻവിളയിൽ ഓടയിൽനിന്നുള്ള വെള്ളം റോഡിലേക്ക് ഒഴുകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. രണ്ട് ദിവസം മുൻപ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓടയിലെ തടസ്സങ്ങൾ നീക്കുന്നതിനായി അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും ഓടയടഞ്ഞ് വെള്ളം റോഡിൽ കൂടി ഒഴുകുന്നു. കരമന-കളിയിക്കാവിള പാതയിൽ സരസ്വതി ആശുപത്രിക്ക് സമീപത്തായാണ് ഓടയടഞ്ഞത് കാരണം മലിനജലം റോഡിലൂടെ ഒഴുകുന്നത്. പരാതികളെത്തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓടയിലെ തടസ്സങ്ങൾ നീക്കം ചെയ്തു. എന്നാൽ ബുധനാഴ്ച രാത്രിയിൽ വീണ്ടും മഴ ശക്തമായതോടെ ഓട അടയുകയും മലിനജലം വീണ്ടും റോഡിൽ കൂടി തന്നെ ഒഴുകാനും തുടങ്ങി. സരസ്വതി ആശുപത്രിക്ക് മുൻവശത്തായി കരമന കളിയിക്കാവിള പാതക്ക് അടിയിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പ് വഴിയാണ് വെള്ളം മറുഭാഗത്തേക്ക് ഒഴുകുന്നത്. ഈ പൈപ്പിൽ ഉണ്ടാകുന്ന തടസ്സങ്ങളാണ് പ്രദേശത്ത് വെള്ളക്കെട്ടിന് കാരണമാകുന്നത്. മഴക്കാലത്ത് ഒഴുകിയെത്തുന്ന മണലും മറ്റ് മാലിന്യങ്ങളുമാണ് ഓട അടയുന്നതിന് കാരണം.
ഓടയിലെ പൈപ്പിനുള്ളിൽ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് യാതൊരു നടപടിയും പഞ്ചായത്ത് അധികൃതർ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇരുചക്രവാഹന യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും ശരീരത്തിലേക്ക് മലിനജലം തെറിക്കുന്നുണ്ട്.
Published: 23 Oct 2026, 01:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented