
കൊണാർക്ക് (ഒഡിഷ): കേരളം, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെയും പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി.) ഉദ്യോഗസ്ഥരുടെയും സംയുക്ത സംഘം യുനെസ്കോ ലോക പൈതൃക കേന്ദ്രമായ കൊണാർക്ക് സൂര്യക്ഷേത്രം സന്ദർശിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള സൂര്യക്ഷേത്രത്തിലെ ഈ സന്ദർശനം ഒഡിഷയുടെ സമ്പന്നമായ സാംസ്കാരിക, വാസ്തുവിദ്യാ പൈതൃകം അടുത്തറിയാൻ മാധ്യമപ്രവർത്തകർക്ക് അവസരംലഭിച്ചു.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പി.ഐ.ബി. സംഘടിപ്പിക്കുന്ന ആറ് ദിവസം നീണ്ടുനിൽക്കുന്ന ഒഡിഷ മാധ്യമ പര്യടനത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം. പി.ഐ.ബി. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആതിര തമ്പി ഐ.ഐ.എസ്., ഇൻഫർമേഷൻ അസിസ്റ്റന്റ് ശ്രീമതി നിഖിത എ.എസ്. എന്നിവരാണ് കേരളത്തിൽനിന്നുള്ള മാധ്യമസംഘത്തെ അനുഗമിക്കുന്നത്.
ഒഡിഷയുടെ വികസന പദ്ധതികൾ, ചരിത്ര-സാംസ്കാരിക പൈതൃകം, ദുരന്തനിവാരണ രംഗത്തെ മികച്ച മാതൃകകൾ, പ്രമുഖ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവ നേരിട്ടുകണ്ട് മനസ്സിലാക്കുകയാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യം. പര്യടനത്തിന്റെ ഭാഗമായി പുരി ശ്രീ ജഗന്നാഥ ക്ഷേത്രം, രഘുരാജ്പൂർ പൈതൃക കരകൗശല ഗ്രാമം, ലിംഗരാജ് ക്ഷേത്രം, ഖണ്ഡഗിരി-ഉദയഗിരി ഗുഹകൾ, വേൾഡ് സ്കിൽ സെന്റർ തുടങ്ങിയ കേന്ദ്രങ്ങളും സംഘം സന്ദർശിക്കും. കൂടാതെ ഒഡിഷ ഗവർണർ, മുഖ്യമന്ത്രി, സ്പീക്കർ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തും.
Content Highlights: Joint media delegation from Kerala, Punjab, and Rajasthan visited Konark Sun Temple., Tour is organized by PIB Thiruvananthapuram as part of a 6-day Odisha media tour., Aims to explore Odisha's heritage, development projects, and cultural landmarks., Delegation scheduled to meet the Governor, Chief Minister, and Speaker of Odisha.
Published: 14 Sept 2026, 09:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented