നെടുമങ്ങാട് : പേപ്പാറ-പൊടിയക്കാല പാലത്തിന് അപ്രോച്ച് റോഡ് നിർമിക്കാത്തത്‌ നാട്ടുകാർക്ക്‌ ബുദ്ധിമുട്ടാകുന്നു. പേപ്പാറ ഡാമിന്റെ ജലനിരപ്പ് ഉയർത്തുമ്പോൾ പൊടിയക്കാലയിലേക്കുള്ള റോഡ്‌ വെള്ളത്തിനടിയിലാകുന്നത്‌ പതിവാണ്‌.

To advertise here,

അപ്രോച്ച്‌ റോഡ്‌ നിർമിക്കുകയാണ്‌ ഇതിന്‌ പോംവഴി. ഇക്കാര്യം ച​ൂണ്ടിക്കാട്ടി സമരത്തിനൊരുങ്ങുകയാണ്‌ ആദിവാസി മഹാസഭ. അ‍ഞ്ചിന് രാവിലെ 11-ന്‌ വെള്ളയമ്പലം ജല അതോറിറ്റി ഓഫീസിന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

സമരം ആദിവാസി മഹാസഭ സംസ്ഥാനപ്രസിഡന്റ് മോഹനൻ ത്രിവേണി ഉദ്ഘാടനം ചെയ്യും. ഭാരവാഹികൾ പറയുന്നു. പേപ്പാറ ഡാം സ്ഥിതി ചെയ്യുന്ന കാവിയാറ്റ് സെക്ഷനിൽ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്ന്‌ അവർ ആവശ്യപ്പെട്ടു. കാട്ടുപന്നികളുടെയും വന്യമൃഗങ്ങളുടെയും ആക്രമണത്തിൽ പൊടിയക്കാലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണിയുണ്ട്. ഇതിന്‌ പരിഹാരം കാണണമെന്നും ആദിവാസി മഹാസഭ ഭാരവാഹികൾ ആവശ്യപ്പെട്ടു.

കെ. ശശികുമാർ, എസ്. കുട്ടുപ്പൻ കാണി, കെ. ശ്രീകുമാർ, ഒ. പ്രതാപൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.