ആര്യനാട് : അണിയിലക്കടവ് പാലത്തിന് സമീപം കരമനയാറ്റിന്റെ തീരത്തെ ഇഷ്ടികച്ചൂളയ്ക്ക്‌ തീപിടിച്ചു. പൂർണമായി കത്തിനശിച്ചു. ആളപായമില്ല. തൊഴിലുറപ്പ് തൊഴിലാളികൾ സമീപത്തെ പുരയിടം വൃത്തിയാക്കിയശേഷം ചവർ കത്തിച്ചതിൽനിന്നാണ് തീപടർന്നതെന്നാണ് ഫയർഫോഴ്സ് അധികൃതർ പറയുന്നത്. രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്.

To advertise here,

കനത്ത ചൂടും കാറ്റും ഉള്ളപ്പോഴാണ് ചവർ കത്തിച്ചതെന്നും ഇതിൽനിന്ന് തീ സമീപത്തുണ്ടായിരുന്ന ഇഷ്ടികച്ചൂളയിലേക്ക് പടർന്നുകയറിയതായും ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.

വിവരമറിഞ്ഞ് കള്ളിക്കാട് ഫയർഫോഴ്സ് സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിൽ ആളപായമോ മറ്റ് വലിയ അപകടങ്ങളോ ഇല്ല.

എന്നാൽ ചൂളയും അതിനകത്തുണ്ടായിരുന്ന ചുട്ടതും പാകമാകാത്തതുമായ ഇഷ്ടികകളും ഉൾപ്പെടെ വലിയ നഷ്ടമാണ് ഉണ്ടായതെന്ന് ചൂളയുടമ ബിജുവിന്റെ സഹോദരൻ വിജയകുമാർ പറഞ്ഞു.