വിഴിഞ്ഞം : എം.ആർ.എഫ്. കമ്പനിക്കുവേണ്ടി 1,500 മെട്രിക് ടൺ സ്വാഭാവിക റബ്ബറുമായി 60 കണ്ടെയ്നറുകൾ വിഴിഞ്ഞത്തെത്തി. എം. എസ്.സി.യുടെ ബിയാട്രിസ് എന്ന കപ്പലിലാണ് ചരക്ക് എത്തിയത്. കയറ്റിയിറക്ക് മേഖലയ്ക്ക് മുഖ്യനേട്ടമായെന്ന് തുറമുഖ അധികൃതർ. പശ്ചിമ ആഫ്രിക്കയിലെ ഐവറികോസ്റ്റിലുള്ള അബിജാൻ തുറമുഖത്തുനിന്നാണ് റബ്ബറുമായി കപ്പലെത്തിയത്. കസ്റ്റംസ് നടപടികൾ പൂർത്തിയാക്കിയശേഷം അടുത്തദിവസം ഇത് റോഡുമാർഗം കോട്ടയത്തുള്ള ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിലേക്ക് (ഐസിഡി)കൊണ്ടുപോകും. മുംബൈ വഴിയാണ് എം.ആർ.എഫ്. കമ്പനി ചരക്കുകൾ എത്തിച്ചിരുന്നത്. ഇവ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് ഏകദേശം ഒരുമാസമെടുക്കും. എന്നാൽ, വിഴിഞ്ഞം തുറമുഖംവഴി എത്തിച്ച റബ്ബറിനെ കോട്ടയത്തെ ഐസിഡിയിൽ എത്തിക്കുന്നതോടെ ചരക്കുനീക്കം വേഗത്തിലാക്കാനാകും. ഇവിടെയും കസ്റ്റംസിന്റെ നടപടികൾ പൂർത്തിയാക്കാനുണ്ട്. തുടർന്ന് എം.ആർ.എഫിന്റെ കൊച്ചിയിലുള്ള വെയർഹൗസിലേക്ക് കൊണ്ടുപോകും.
Published: 22 Nov 2026, 01:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented