അബുദാബി : ഫ്രീസ് അബുദാബി സമകാലിക കലാമേളയുടെ ആദ്യ പതിപ്പ് അബുദാബി കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. അബുദാബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പും ഫ്രീസ് എന്ന സ്ഥാപനവും സംയുക്തമായാണ് മനാറത്ത് അൽ സാദിയത്തിൽ മേള സംഘടിപ്പിക്കുന്നത്. കല, സംസ്‌കാരം, സർഗാത്മകത എന്നിവയുടെ ആഗോള കേന്ദ്രമെന്ന നിലയിലെ എമിറേറ്റിന്റെ പ്രാധാന്യത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്.

To advertise here,

എമിറേറ്റിൽ സാംസ്‌കാരിക, സർഗാത്മക മേഖലയിൽ നിക്ഷേപം തുടരേണ്ടത് പ്രധാനമാണെന്ന് ശൈഖ് ഖാലിദ് പറഞ്ഞു.

സർഗാത്മകത പ്രോത്സാഹിപ്പിക്കുക, സാമൂഹിക ഇടപെടലുകൾ ശക്തമാക്കുന്നതിൽ കലയുടെയും സംസ്‌കാരത്തിന്റെയും പങ്ക് വർധിപ്പിക്കുക എന്നിവയാണ് മേള ലക്ഷ്യമിടുന്നത്.

കലാകാരന്മാർ, ഗാലറികൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സഹകരണത്തിന് പുതുവഴികൾ തുറന്നുനൽകുന്നതിനൊപ്പം എമിറേറ്റിന്റെ കലാമേഖലയും ആഗോളവിപണിയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ. മേള ഞായറാഴ്ചവരെ തുടരും.