ബാലരാമപുരം : ബാലരാമപുരത്ത് പൊതുശൗചാലയനിർമാണം തുടങ്ങി. ജില്ലയിലെ പ്രധാനപ്പെട്ട വാണിജ്യ പട്ടണമായ ബാലരാമപുരത്ത് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് പ്രാഥമികാവശ്യം നിർവഹിക്കാൻ സ്ഥലമില്ലായിരുന്നു.
കരമന-കളിയിക്കാവിള പാതവികസനം കൊടിനടവരെ പൂർത്തിയായപ്പോൾ കൊടിനടയിലുണ്ടായിരുന്ന ശൗചാലയത്തിന്റെ പകുതിയോളം ഭാഗം പൊളിച്ചുമാറ്റേണ്ടതായി വന്നു. എന്നാൽ ബാക്കിയുണ്ടായിരുന്ന സ്ഥലത്ത് ശൗചാലയം നിർമിക്കുമെന്ന് അറിയിച്ചെങ്കിലും നടക്കാതെവന്നു. തുടർന്ന് കവല കേന്ദ്രീകരിച്ച് വഴിയിടംപദ്ധതി നടപ്പാക്കുന്നതിനും തീരുമാനമെടുത്തെങ്കിലും അതും നടക്കാതെപോയി.
നേരത്തേ ശൗചാലയമുണ്ടായിരുന്ന കൊടിനടയിലാണ് ഇപ്പോൾ പൊതുശൗചാലയനിർമാണം ആരംഭിച്ചത്. 13 ലക്ഷം രൂപ വിനിയോഗിച്ചാണ് ശൗചാലയത്തിന്റെ നിർമാണം നടത്തുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ഉപയോഗിക്കാൻ കഴിയുന്ന ശൗചാലയമാണ് നിർമിക്കുന്നത്. നാല് മാസത്തിനകം പണി പൂർത്തിയാക്കാൻ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീല പറഞ്ഞു.
Published: 27 Sept 2026, 12:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented