തിരുവനന്തപുരം : നടൻ ഇന്ദ്രൻസിന്റെ ആത്മകഥയായ ‘ഇന്ദ്രധനുസ്സ്’ ഒരു സിനിമാതാരത്തിന്റെ ആത്മകഥയല്ലെന്നും ഒരു സാധാരണക്കാരന്റെ അസാധാരണമായ ജീവിതകഥയാണെന്നും മന്ത്രി പി.സി.വിഷ്ണുനാഥ് പറഞ്ഞു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ഇന്ദ്രധനുസ്സി’നെക്കുറിച്ച് കെ.പി.സി.സി. വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

ജീവിതയാത്രയിലെ തന്റെ കിതപ്പ് തിരുവനന്തപുരത്തിനറിയാമെന്നും അതുകൊണ്ടാണ് നാടിന്റെ ഭാഷയിൽത്തന്നെ ആത്മകഥ പ്രസിദ്ധീകരിച്ചതെന്നും ഇന്ദ്രൻസ് മറുപടിപ്രസംഗത്തിൽ പറഞ്ഞു. സിനിമാതാരമായതിനേക്കാൾ ഉത്തരവാദിത്വം പുസ്തകരചയിതാവിനുള്ളതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ വിനോദ് സെൻ അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് നേതാവ് പാലോട് രവി, സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ, നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ എം.എസ്.ഫൈസൽഖാൻ, ഷിബു ഗംഗാധരൻ, ഡോ. സി.വി.സുരേഷ്, ഡോ. പി.കെ.ശ്രീകല, ഡോ. നെടുമുടി ഹരികുമാർ തുടങ്ങിയവരും സംസാരിച്ചു.