പോത്തൻകോട് : വെള്ളൂർ ജമാഅത്തിൽ (കോട്ടുപ്പ പള്ളി) അണ്ടൂർക്കോണം ശുഹുബുദ്ദീൻ കോയ തങ്ങളുടെ നേതൃത്വത്തിൽ കൊടിയേറൽ ചടങ്ങ് നടന്നു. ഇമാം ഹാഷിം സഖാഫി, ഷിഹാബ് മുസ്‌ലിയാർ, പരിപാലനസമിതി പ്രസിഡന്റ് ബദറുദീൻ മിസ്ബാഹി, സെക്രട്ടറി താഹിർ കൊയ്ത്തൂർക്കോണം, ഖജാൻജി സുൾഫി മൈതാനി തുടങ്ങിയവർ പങ്കെടുത്തു.

To advertise here,

14, 15 തീയതികളിൽ ഇസ്ലാമികപ്രഭാഷണങ്ങൾ.

16-ന് രാത്രി 7-ന് ലഹരിവിരുദ്ധ ക്ലാസ്, 8-ന് മതവിജ്ഞാനപ്രഭാഷണം. 17-ന് രാവിലെ 10-ന് മെഡിക്കൽ ക്യാമ്പ്, രാത്രി 8-ന് അഷ്റഫ് സഖാഫി പുന്നത്തിന്റെ നേതൃത്വത്തിൽ സീറാ പാരായണം.

18-ന് രാവിലെ 10-ന് സി.എസ്.സി. ക്യാമ്പ്, രാത്രി 8-ന് ഇഷ്ഖേ മദീന സ്വാദിഖ് അലി ഫാദിലി ഗൂഢല്ലൂർ നയിക്കും.

19-ന് രാത്രി 8-ന് ശാദുലി റാത്തീബ്.

20-ന് രാവിലെ 8-ന് ആണ്ടുനേർച്ച, പ്രാർത്ഥനാസദസ്സ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി തങ്ങൾ കടലുണ്ടി നേതൃത്വം നൽകും. ഉച്ചയ്ക്ക് 12-ന് അന്നദാനം.