അപകടം പോലീസ് സ്റ്റേഷന്‌ മുന്നിൽ

To advertise here,

പരിക്കേറ്റവരിൽ പോലീസ് ഉദ്യോഗസ്ഥയും

തിരുവനന്തപുരം : പോലീസ് സ്റ്റേഷനുള്ളിലേക്ക് കടക്കുകയായിരുന്ന ജീപ്പിലേക്ക് അമിതവേഗത്തിലെത്തിയ മിനി വാൻ ഇടിച്ചുകയറി വനിതാ പോലീസ് ഉദ്യോഗസ്ഥയടക്കം നാലുപേർക്ക് പരിക്ക്. മ്യൂസിയം പോലീസ് സ്റ്റേഷനു മുന്നിൽ ചൊവ്വാഴ്ച രാത്രി 12.10-ഓടെ ആയിരുന്നു സംഭവം. രാത്രിപരിശോധനയ്ക്കു പോയ മ്യൂസിയം പോലീസ് സംഘം സഞ്ചരിച്ച ജീപ്പിലേക്കാണ് വാൻ ഇടിച്ചുകയറിയത്. ജീപ്പിലുണ്ടായിരുന്ന വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ ലീന, സ്റ്റേഷനു സമീപത്ത് നിൽക്കുകയായിരുന്ന രണ്ട് യുവാക്കൾ, വാൻഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.