തിരുവനന്തപുരം : ‘കൾച്ചറിന്റെ’ പുത്തൻ ഡെസ്റ്റിനേഷൻ-ലെഡ് ഐപിയായ ‘കൾച്ചർ ഷിഫ്റ്റിന്റെ’ ആദ്യ പതിപ്പിന് കോവളം ലീല റാവിസിൽ തുടക്കമായി. കോവളം കടൽത്തീരത്തിന്റെ മനോഹാരിതയ്ക്കൊപ്പം സംഗീതവും കലകളും ഭക്ഷണവൈവിധ്യങ്ങളും ഇന്ററാക്ടീവ് അനുഭവങ്ങളും ഒത്തുചേർന്ന് തിരയടിച്ചു.
ബിയാറിന്റെ(BIAR) പ്രകമ്പനം കൊള്ളിക്കുന്ന പ്രകടനത്തോടെയാണ് ‘കൾച്ചർ ഷിഫ്റ്റിന്റെ’ ആദ്യദിനം ആരംഭിച്ചത്. തുടർന്ന് കാം ചോർ, രഞ്ജിത്ത് അരപ്പുരക്കൽ, എൽവിസ് ലോബോ എന്നിവർ അണിനിരന്ന ‘സൗണ്ട് തെറപ്പി’യുടെ തത്സമയ പ്രകടനമായിരുന്നു. റേസിങ് നോക്കിയ, അനുഷ്ക ബി-ടു ബി പ്രിസ്മർ എന്നിവരുടെ സെറ്റുകളും തീരത്ത് വൈവിധ്യമാർന്ന ഇലക്ട്രോണിക് സംഗീതവിരുന്നൊരുക്കി.
സംഗീതത്തിനപ്പുറം ഡെസ്റ്റിനേഷൻ അനുഭവത്തിനു മാറ്റുകൂട്ടുന്ന നിരവധി പരിപാടികളും ‘കൾച്ചർ ഷിഫ്റ്റിൽ’ ഒരുക്കിയിരുന്നു. മങ്കി പ്രോജക്ട് അതിഥികൾക്കായി ഹമ്മോക്ക് ലോഞ്ചിങ്, സ്ലാക്ക്ലൈനിങ് എന്നിവ പരിചയപ്പെടുത്തിയപ്പോൾ കിഡിൻയു ഇന്ററാക്ടീവ് ഗെയിമുകൾക്ക് നേതൃത്വം നൽകി. സായാഹ്നത്തെ സർഗാത്മകമാക്കിക്കൊണ്ട്, കടൽത്തീരത്തുനിന്ന് ശേഖരിച്ച കക്കകളും മറ്റു പ്രകൃതിദത്ത വസ്തുക്കളും ഉപയോഗിച്ച് സുവനീറുകൾ നിർമിക്കുന്ന പരിപാടികൾക്ക് നേത്രാ ഐദിത് നേതൃത്വം നൽകി.
കോൺട്രാസ്റ്റിന്റെ ആകർഷകമായ ഇമ്മേഴ്സീവ് പ്രൊജക്ഷൻ മാപ്പിങും ഫ്ളോ ആർട്ട് പ്രകടനങ്ങളും പരിപാടിക്ക് ദൃശ്യപരമായ മിഴിവേകി. ആഘോഷങ്ങൾക്ക് പൂർണത നൽകിക്കൊണ്ട് ലീല റാവിസ് കോവളം പരിപാടിയിലുടനീളം അതിഥികൾക്കായി വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളും ഒരുക്കിയിരുന്നു.
മൈജി ഫ്യൂച്ചർ ആണ് ‘കൾച്ചർ ഷിഫ്റ്റിന്റെ’ ടൈറ്റിൽ സ്പോൺസർ. ജെയിൻ യൂണിവേഴ്സിറ്റി, ലീല റാവിസ് കോവളം, സെലാന്റ് ബൈ ഭീമ എന്നിവർ പവേർഡ് ബൈ പാർട്ണർമാരാണ്. കിയ ഡ്രിവൻ ബൈ പാർട്ണറും, ദി ഹാർട്ട് കോസ്മെറ്റിക്സ്, തിരുക്കൊച്ചി ഫിൻകോർപ്പ് എന്നിവർ അസോസിയേറ്റ് സ്പോൺസർമാരുമാണ്. ജോയ് ആലുക്കാസ് ഗോൾഡ് പാർട്ണറും എസ്.പി. മെഡിഫോർട്ട് ഹെൽത്ത് പാർട്ണറും ബെസ്റ്റിനേഷൻ ഹോളിഡേയ്സ്, എൻ.ടി.സി. എന്നിവർ ട്രാവൽ പാർട്ണർമാരുമാണ്. മൈത്രി അഡ്വർടൈസിങ് വർക്ക്സ് ക്രിയേറ്റീവ് പാർട്ണറും ഹെയ്നെകെൻ 0.0 ബിവറേജ് പാർട്ണറും ബർപ്പ് പ്രൊഡക്ഷൻസ് കണ്ടന്റ് ക്യാപ്ചർ പാർട്ണറുമാണ്. സംഗീതവും സർഗാത്മകതയും അലയടിച്ചാണ് ആദ്യദിനം അവസാനിച്ചത്. ഞായറാഴ്ച കോവളത്ത് മറ്റൊരു അവിസ്മരണീയ ദിനത്തിനാണ് ‘കൾച്ചർ ഷിഫ്റ്റ്’ വേദിയൊരുക്കുന്നത്.
Published: 22 Nov 2026, 01:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented