നെയ്യാറ്റിൻകര : ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആൻഡ് സ്‌ക്രൈബ്‌സ് അസോസിയേഷൻ നെയ്യാറ്റിൻകര യൂണിറ്റ് സുവർണ ജൂബിലി സമ്മേളനം നടന്നു. നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.

To advertise here,

യൂണിറ്റ് പ്രസിഡന്റ് കെ.രാജേന്ദ്രൻ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി സി.എസ്.ബ്രൈറ്റ്കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബി.സി.എസ്.നായർ മുഖ്യപ്രഭാഷണം നടത്തി.

 

ജില്ലാ സെക്രട്ടറി ഗോപൻ ഇടയ്ക്കോട് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എം.എസ്.ലാൽ, കുന്നത്തുകാൽ വിശ്വംഭരൻനായർ, തിരുവല്ലം ജയകുമാരൻ, പാറശ്ശാല ജസ്റ്റിൻരാജ് എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെ ആദരിച്ചു.ഭാരവാഹികൾ: കെ.രാജേന്ദ്രൻ(പ്രസിഡന്റ്), ആർ.ജയശ്രീ(വൈസ് പ്രസിഡന്റ്), സി.എസ്.ബ്രൈറ്റ്കുമാർ(സെക്രട്ടറി), ഉഷ(ജോയിന്റ് സെക്രട്ടറി), കെ.മോഹനകുമാർ(ഖജാൻജി).