തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് (എച്ച്എൽഎൽ) രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിനം ആചരിച്ചു. തിരുവനന്തപുരത്തെ എച്ച്എൽഎൽ ആസ്ഥാന മന്ദിരത്തിൽ ചെയർപേഴ്‌സൺ ഡോ. അനിത തമ്പി ദേശീയ പതാക ഉയർത്തി. എച്ച്എൽഎല്ലിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ വിദ്യാഭ്യാസം, ദീർഘകാല സേവനം, മികച്ച ഡിപ്പാർട്മെന്റ്, കല–കായിക നേട്ടങ്ങൾ എന്നിവയ്ക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. എച്ച് എൽ എല്ലിന്റെ ഫാക്ടറികളിലും വിവിധ ഓഫീസുകളിലും റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. എച്ച്എൽഎൽ ഡയറക്ടർ (മാർക്കറ്റിംഗ്) എൻ. അജിത്, ഡയറക്ടർ (ഫിനാൻസ്) രമേശ് പി. എന്നിവരടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
Published: 27 Jan 2026, 09:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented