കോവളം : ആന്ധ്ര സ്വദേശിനിയായ പതിനാറുകാരിയെ സ്പാകളിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം ഞായറാഴ്ചയും തെളിവെടുത്തു. കേസിലെ മൂന്നാം പ്രതി നൂറനാട് സ്വദേശി സജിത്ത്കുമാർ, പൂവാർ സ്വദേശി നിഷാന്ത് എന്നിവരെയാണ് ഞായറാഴ്ച വൈകിട്ടോടെ കോവളത്തെ സ്പാകളിൽ കൊണ്ടുവന്നത്. കോവളം വയ്ക്കോൽ കുളത്തിന് സമീപമുള്ള സജിത്ത് കുമാറിന്റെ ആയുർ കേരള, നിഷാന്തിന്റെ ഡ്രീംസ് എന്നീ സ്പാകളിലാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടങ്ങളിൽ നടത്തിയ പരിശോധനയിൽ കോവളത്തെ ഡ്രീംസ് എന്ന കെട്ടിടത്തിന് മുകളിൽ ആധുനികരീതിയിൽ മുറികൾ നിർമിക്കുന്നതായി കണ്ടെത്തി.
പോലീസ് അസി. കമ്മിഷണർ എസ്. ചന്ദ്രകുമാർ, കോവളം സി.ഐ. വി.എം. ശ്രീകുമാർ എന്നിവരാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്. കോവളത്തുള്ള രണ്ടു സ്പായിലും ചൊവ്വര ചപ്പാത്തിലുള്ള ഒരു സ്പായിലുമാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇവിടം സന്ദർശിച്ചവരുടെ കൃത്യമായ വിവരവും പണമിടപാടുകളും എസ്.ഐ.ടി. ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേർ അറസ്റ്റിലാവുമെന്നാണ് സൂചന.
Published: 09 Nov 2026, 12:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented