
ചിലപ്പോള്‍ ചില പാട്ടുകള്‍ മനസില്‍ കിടന്ന് കളിക്കാറുണ്ട്. പാട്ടിന്റെ ഈണമോ ചില ഭാഗങ്ങളോ മനസിലുണ്ടാവുമെങ്കിലും വരികള്‍ പെട്ടെന്ന് ഓര്‍മ വന്നെന്ന് വരില്ല. അതെ നാവിന്റെ അറ്റത്ത് 'തത്തിക്കളിക്കുന്ന' ആ പാട്ട് ഏതെന്ന് കണ്ടെത്താന്‍ ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങളെ സഹായിക്കും. മനസിലുള്ള ആ ഈണം ഒന്നു മൂളിയാല്‍ മതി.
ഗൂഗിള്‍ അസിസ്റ്റന്റില്‍ അവതരിപ്പിച്ച 'Hum to Search' സൗകര്യമാണ് ഇതിന് ഉപയോക്താക്കളെ സഹായിക്കുന്നത്.
അതിനായി ചെയ്യേണ്ടത് ഇത്രമാത്രം .
- നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റ് തുറക്കുക.
- ' What is this song' എന്ന് ചോദിക്കുക
- ശേഷം റെക്കോര്‍ഡിങ് ആക്റ്റിവേറ്റ് ആവും
- അപ്പോള്‍ നിങ്ങള്‍ മനസിലുള്ള പാട്ട് ഈണമിട്ട് മൂളുക
- ലലാ...ലാ...ലലലാാ... എന്നോ തനാനനാ..നന..നാ എന്നോ ഊം...ഊം....ഊ.... എന്നോ ഇഷ്ടമുള്ള രീതിയില്‍ പാടുക. ചൂളമിട്ട് പാടുകയും ചെയ്യാം.
- 10-15 സെക്കന്റ് നേരം ഈ മൂളിപ്പാട്ട് റെക്കോര്‍ഡ് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ ഉദ്ദേശിച്ച പാട്ടുകളുടെ നിര്‍ദേശങ്ങള്‍ ലഭിക്കും.
ഇംഗ്ലീഷ് പാട്ടുകളും, ഹിന്ദി പാട്ടുകളുമെല്ലാം മൂളിപ്പാട്ടില്‍ നിന്നും വളരെ കൃത്യമായി ഗൂഗിള്‍ കണ്ടെത്തുന്നുണ്ട്. എന്നാല്‍ നിലവില്‍ മലയാളം പാട്ടുകള്‍ കണ്ടെത്താന്‍ സാധിക്കില്ല.
മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. മൂളിപ്പാട്ടിനെ ഡിജിറ്റല്‍ സ്വീക്വന്‍സുകളാക്കി മാറ്റുകയും അത് ആയിരക്കണക്കിന് പാട്ടുകളുമായി ഒത്തുനോക്കി സമാനമായ ചിലത് നിങ്ങള്‍ക്ക് നിര്‍ദേശിക്കുകയുമാണ് ചെയ്യുന്നത്. പാട്ടുമായി ബന്ധപ്പെട്ട അധിക വിവരങ്ങളും ലഭിക്കും.
Content Highlights: google assistant hum to search features, song search
Published: 16 Oct 2020, 03:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented