ആകാശരഹസ്യങ്ങളില് തല്‍പരരായവര്‍ക്ക് അത്ഭുതമാണ് ബ്ലാക് മൂണ്‍ എന്ന അപൂര്‍വ്വപ്രതിഭാസം. ബ്ലാക് മൂണ്‍ അഥവാ കറുത്ത ചന്ദ്രനെന്ന് കേള്‍ക്കുമ്പോള്‍ നിഗൂഢമായതെന്തോ എന്ന് കരുതാന്‍ വരട്ടേ, ഒരേ കലണ്ടര്‍ മാസത്തില്‍ ഉണ്ടാകുന്ന രണ്ടാമത്തെ അമാവാസിയാണ് ബ്ലാക് മൂണ്‍ എന്നറിയപ്പെടുന്നത്. ബ്ലാക് മൂണ്‍ എന്നത് ജ്യോതിശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന പദമല്ലെന്നതാണ് കൗതുകം. മാത്രമല്ല, ഇതിനൊരു അംഗീകൃത നിര്‍വചനവും ഇതുവരേയും നല്‍കിയിട്ടുമില്ല. എങ്കിലും സമീപകാലത്തായി ജ്യോതിശാസ്ത്രജ്ഞര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ച പ്രതിഭാസമാണ് ബ്ലാക് മൂണ്‍. അമേരിക്കയില്‍ തിങ്കളാഴ്ച ബ്ലാക് മൂണ്‍ ദൃശ്യമായി. യൂറോപ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ ഡിസംബര്‍ 31 നാണ് ബ്ലാക് മൂണ്‍ ദൃശ്യമായത്. ഇന്ത്യയില്‍ പുലര്‍ച്ചെ 3.57 ന് ബ്ലാക് മൂണ്‍ ദൃശ്യമായി.
സൂര്യനും ചന്ദ്രനും ഒരേ രേഖാംശരേഖയിലെത്തുകയും തല്‍ഫലമായി ഭൂമിയില്‍നിന്ന് നിരീക്ഷിക്കുമ്പോള്‍ നഗ്നനേത്രങ്ങളാല്‍ ചന്ദ്രന്‍ ദൃശ്യമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ബ്ലാക് മൂണ്‍. ഭ്രമണത്തിനായി വർഷത്തില്‍ ശരാശരി 29.5 ദിവസമാണ് ചന്ദ്രന് വേണ്ടിവരുന്നത്. അതിനാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഒരേ മാസത്തില്‍ത്തന്നെ രണ്ട് അമാവാസികള്‍ സംഭവിക്കാം. ഇതാണ് ബ്ലാക് മൂണിന് കാരണമാകുന്നത്. ഒരേ മാസത്തില്‍ത്തന്നെ രണ്ട് പൗര്‍ണമികള്‍ അഥവാ ബ്ലൂ മൂണ്‍ സംഭവിക്കുന്നതിന് സമാനമാണിത്. സൂര്യഗ്രഹണം സംഭവിച്ചില്ലെങ്കില്‍ ഈ ഘട്ടത്തില്‍ ചന്ദ്രന്‍ ദൃശ്യമാകില്ല എന്നത് ശ്രദ്ധേയമാണ്.
ബ്ലാക് മൂണ്‍ സമയം ആകാശത്തെ ഇരുട്ട് നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളെയും വിദൂര താരാപഥങ്ങളെയും നിരീക്ഷിക്കാനുള്ള മികച്ച അവസരംകൂടിയാണ്. ബൈനോക്കുലറിലൂടെയോ ടെലിസ്‌കോപ്പിലൂടെയോ വ്യാഴം, ശുക്രന്‍ തുടങ്ങിയ ഗ്രഹങ്ങളുടെ കാഴ്ച ബ്ലാക് മൂണ്‍ അവസരത്തില്‍ കൂടുതല്‍ വ്യക്തമാകും. ബ്ലാക് മൂണ്‍ സമയത്ത് ദുര്‍മന്ത്രവാദങ്ങളും മറ്റും ഫലപ്രദമാകുമെന്ന അന്ധവിശ്വാസം ചില സമൂഹങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സന്ദര്‍ഭത്തിനായി കാത്തിരിക്കുന്നവരും ഉണ്ട്.
Content Highlights: Discover the rare celestial event, the Black Moon
Published: 31 Dec 2024, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented