''ആന കേറാമല ആടുകേറാമല

To advertise here,

ആയിരം കാന്താരി പൂത്തിറങ്ങി''

അമ്മ ചോദിച്ച കടങ്കഥ കേട്ടമ്മു

കണ്ണുമിഴിച്ചങ്ങു നോക്കി നിന്നു!

നേരം കറുകറാ രാത്രിയായ് മാനത്ത്

അമ്പിളിമാമനുദിച്ചുപൊങ്ങി

മാമന്റെ ചുറ്റിലും മിന്നിച്ചിരിച്ചോണ്ട്

നക്ഷത്രക്കൂട്ടുകാർ ഏറെയുണ്ട്!

''അമ്മ ചോദിച്ചതിന്നുത്തരമങ്ങതാ''

മാനത്ത് കൈചൂണ്ടി അമ്മ ചൊല്ലി

ആയിരം കാന്താരി മാനത്ത് കണ്ടമ്മു

കണ്ണെടുക്കാതങ്ങു നോക്കി നിന്നു

ആനയും ആടും കേറാത്ത മാനത്ത്

ആയിരം താരങ്ങൾ പൂത്ത കണ്ടോ?

അമ്മയും അമ്മുവും അക്കാഴ്ചയും കണ്ട്

വീണ്ടും കടങ്കഥപ്പാട്ടു പാടി!