നിലാവ് ഇല്ലാത്തതിനാല്‍ ആകാശം കൂടുതല്‍ ഇരുണ്ടിരിക്കുന്നതിനാല്‍ ഉല്‍ക്കകളുടെ തിളക്കം നഗ്നനേത്രങ്ങള്‍കൊണ്ട് വ്യക്തമായി കാണാം.

ഇനിയുള്ള രണ്ടുനാളുകൾ ആകാശത്ത് അതിമനോഹരമായ പെഴ്‌സിഡ് ഉൽക്കാപ്രവാഹം നിരീക്ഷിക്കാം. ഈ നൂറ്റാണ്ടിൽ ആദ്യമായാണ് കറുത്തവാവ് ദിവസം ഈ ഉൽക്കാപ്രവാഹം അതിന്റെ പാരമ്യത്തിലെത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്. നിലാവ് ഇല്ലാത്തതിനാൽ ആകാശം കൂടുതൽ ഇരുണ്ടിരിക്കുന്നതിനാൽ ഉൽക്കകളുടെ തിളക്കം നഗ്‌നനേത്രങ്ങൾകൊണ്ട് വ്യക്തമായി കാണാം.
സൂര്യനെ ചുറ്റിയുള്ള ഭൂമിയുടെ സഞ്ചാരപാതയിൽ, സ്വിഫ്റ്റ്-ടട്ടിൽ (Swift-Tuttle) എന്ന വാൽനക്ഷത്രം ഉപേക്ഷിച്ചുപോയ പൊടിപടലങ്ങളുടെയും അവശിഷ്ടങ്ങളുടെയും ഇടയിലൂടെ കടന്നുപോകുമ്പോഴാണ് ഈ ഉൽക്കാപ്രവാഹം ഉണ്ടാകുന്നത്. ഈ അവശിഷ്ടങ്ങൾ അതിവേഗത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുകയും ഘർഷണം മൂലം കത്തുകയും ചെയ്യുമ്പോഴാണ് ആകാശത്ത് തീയ്യമ്പുകൾ പോലെ ഉൽക്കകൾ കാണുക. പെഴ്‌സിഡ് പ്രവാഹത്തിൽ മണിക്കൂറിൽ 50-100 ഉൽക്ക വരെ കാണാറുണ്ട്.
പെഴ്‌സ്യൂസ് നക്ഷത്രഗണത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് ഈ പ്രവാഹം വരുന്നതായി കാണപ്പെടുന്നതുകൊണ്ടാണ് പെഴ്‌സിഡ് എന്ന് പേര് കിട്ടിയത്. ഏറെ തിളക്കമുള്ള ഉൽക്കകൾ തീക്കുടുക്കകൾ അഥവാ ബൊളൈഡുകൾ എന്നറിയപ്പെടുന്നു. നാം കാണുന്ന ഉൽക്കകൾ അധികവും ഏതാണ്ട് 70-100 കിലോമീറ്റർ ഉയരത്തിലായിരിക്കും. അതുകൊണ്ടുതന്നെ പലയിടത്തും പലരീതിയിലാവും കാഴ്ച.
രണ്ട് ഗ്രഹണങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ; 12-ന് പൂർണ സൂര്യഗ്രഹണം, 28-ന് ചന്ദ്രഗ്രഹണം
പയ്യന്നൂർ: മലയാളികളുടെ കൊല്ലവർഷം 1201 അവസാനിക്കുന്ന കർക്കടകത്തിൽ രണ്ട് ഗ്രഹണങ്ങൾ തുടർച്ചയായി വരും. ഓഗസ്റ്റ് 12-ന് നടക്കുന്ന പൂർണ സൂര്യഗ്രഹണവും 28-ന് നടക്കുന്ന ചന്ദ്രഗ്രഹണവുമാണ് അടുത്തടുത്ത് വരുന്നത്. ഈ രണ്ട് ഗ്രഹണവും ഇന്ത്യയിൽ ദൃശ്യമാകില്ലെന്ന് ആസ്ട്രോ പയ്യന്നൂർ ഡയരക്ടർ ഗംഗാധരൻ വെള്ളൂർ പറഞ്ഞു.
12-ന് കർക്കടകവാവ് ദിവസമാണ് പൂർണ സൂര്യഗ്രഹണം. അന്ന് കർക്കടകം നക്ഷത്രഗണത്തിൽവെച്ചാണ് ചന്ദ്രൻ സൂര്യനെ മറയ്ക്കുന്നത്.
രാത്രി 10.22 മുതൽ 12 മണി വരെയായതിനാൽ ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. ഗ്രഹണസമയത്ത് സൂര്യചന്ദ്രൻമാർ പടിഞ്ഞാറൻ ചക്രവാളത്തിന് താഴെയായിരിക്കും.28-ന് നടക്കുന്നത് ഭാഗിക ചന്ദ്രഗ്രഹണമാണ്.
Content Highlights: Perseid meteor shower peaks during a new moon, offering exceptional visibility without moonlight glare., Caused by Earth passing through debris left by the Swift-Tuttle comet., Two consecutive eclipses in Malayalam Kollavarsham 1201 Karkadakam: a total solar eclipse on August 12 and a lunar eclipse on August 28.
Published: 11 Aug 2026, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented