ഈ നിരക്കുകള്‍ ആദ്യ മാസത്തേക്ക് മാത്രമേ ബാധകമാകൂ. അതിനുശേഷം പ്രീമിയം, പ്രീമിയം+ പ്ലാനുകള്‍ക്ക് യഥാക്രമം പ്രതിമാസം 427 രൂപയും 2,570 രൂപയും നല്‍കേണ്ടിവരും.

ഇലോണ്‍ മസ്ക് | Photo - AFP
പ്രീമിയം അല്ലെങ്കില്‍ പ്രീമിയം+ പ്ലാന്‍ ഒരു മാസത്തേക്ക് 89 രൂപ നിരക്കില്‍ ഉപയോക്താക്കള്‍ക്ക് പരീക്ഷിച്ച് നോക്കുന്നതിനുള്ള പ്രത്യേക ഓഫമായി ഇലോണ്‍ മസ്‌കിന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോം എക്‌സ്. എക്‌സ് പ്രീമിയത്തിന്റെ മൂന്നാം വാര്‍ഷികത്തിലാണ് ഓഫര്‍.
ഗ്രോക്ക് എഐയിലേക്കുള്ള പ്രവേശനം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ നിരക്ക് ആദ്യ മാസത്തേക്ക് മാത്രമേ ലഭ്യമാകൂ. അതിനുശേഷം പ്രീമിയം, പ്രീമിയം+ പ്ലാനുകള്‍ക്ക് യഥാക്രമം പ്രതിമാസം 427 രൂപയും 2,570 രൂപയും നല്‍കേണ്ടിവരും.
എക്‌സ് പ്രീമിയം കുറച്ചുകാലമായി ലഭ്യമായിരുന്നെങ്കിലും നിരക്ക് കൂടുതലായതിനാല്‍ കുറച്ചുപേര്‍ മാത്രമേ സൈന്‍ അപ്പ് ചെയ്തിരുന്നൂള്ളൂ. ഭൂരിഭാഗം പേരും ഈ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോം സൗജന്യമായാണ് ഉപയോഗിക്കുന്നത്. അതിനിടെയാണ് നിശ്ചിത കാലത്തേക്കുള്ള ഓഫര്‍ എക്‌സ് അവതരിപ്പിച്ചിട്ടുള്ളത്.
89 രൂപയ്ക്ക് എക്‌സ് പ്രീമിയം
എക്‌സ് പ്രീമിയം വാര്‍ഷിക ഓഫര്‍ എല്ലാ ഉപയോക്താക്കള്‍ക്കും എക്‌സ് ഫീഡില്‍ കാണാന്‍ കഴിയും.
- 'ക്ലെയിം ഓഫര്‍' ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ വിശദാംശങ്ങള്‍ ലഭ്യമാകും.
- അതിനുശേഷം പ്രീമിയം അല്ലെങ്കില്‍ പ്രീമിയം+ പതിപ്പ് തിരഞ്ഞെടുക്കുക.
- ആദ്യ മാസത്തേക്കുള്ള പ്രത്യേക എക്‌സ് ഓഫര്‍ നിരക്ക് കാണാന്‍ കഴിയും
- നിങ്ങളുടെ അക്കൗണ്ടില്‍ പ്രത്യേക എക്‌സ് പ്രീമിയം ഡീല്‍ ലഭിക്കുന്നതിന് 'സബ്‌സ്‌ക്രൈബ് ആന്‍ഡ് പേ' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക
- ഈ ഡീലില്‍ ഉപയോക്താക്കള്‍ക്ക് എക്‌സ് പ്രീമിയം പതിപ്പ് പ്രതിമാസം 89 രൂപയ്ക്ക് ലഭിക്കും. അതേസമയം എക്‌സ് പ്രീമിയം+ പ്ലാനിന് പ്രതിമാസം 890 രൂപ ചെലവാകും.
ഈ നിരക്കുകള്‍ ആദ്യ മാസത്തേക്ക് മാത്രമേ ബാധകമാകൂ. അതിനുശേഷം പ്രീമിയം, പ്രീമിയം+ പ്ലാനുകള്‍ക്ക് യഥാക്രമം പ്രതിമാസം 427 രൂപയും 2,570 രൂപയും നല്‍കേണ്ടിവരും.
എക്‌സ് പ്രീമിയം, എക്‌സ് പ്രീമിയം+ ഫീച്ചറുകള്‍
എക്‌സ് പ്രീമിയം പതിപ്പില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഫീച്ചറുകള്‍ ഇവയാണ്
- വെരിഫൈഡ് ചെക്ക്മാര്‍ക്ക്
- കൂടുതല്‍ സാധ്യതകളുള്ള ഗ്രോക്ക്
- ബൂസ്റ്റ് ചെയ്ത മറുപടികള്‍
- പോസ്റ്റുകള്‍ക്ക് പണം നേടാം
- നിങ്ങളുടെ ഫീഡുകളില്‍ കുറഞ്ഞ പരസ്യങ്ങള്‍
- ക്രിയേറ്റര്‍ സബ്‌സ്‌ക്രിപ്ഷനുകള്‍
- എക്‌സ് പ്രോ
- അഡ്വാന്‍സ്ഡ് അനലിറ്റിക്‌സ്
- മീഡിയ സ്റ്റുഡിയോ
എക്‌സ് പ്രീമിയം+ പ്ലാന്‍ ഫീച്ചറുകള്‍
- പൂര്‍ണ്ണമായും പരസ്യരഹിതം
- സൂപ്പര്‍ഗ്രോക്ക്
- ഹാന്‍ഡില്‍ മാര്‍ക്കറ്റ്‌പ്ലേസ്
- ഏറ്റവും ഉയര്‍ന്ന റിപ്ലൈ ബൂസ്റ്റ്
- റഡാര്‍ അഡ്വാന്‍സ്ഡ് സെര്‍ച്ച്
ഈ നിരക്കുകള്‍ നിശ്ചിത കാലയളവിലേക്ക് മാത്രമാണ്. ആദ്യ മാസം അവസാനിച്ചാല്‍ ഉപയോക്താക്കളില്‍നിന്ന് യഥാര്‍ത്ഥ എക്‌സ് പ്രീമിയം നിരക്കുകള്‍ ഈടാക്കും. അതിനാല്‍ ഓഫര്‍ അവസാനിക്കുന്നതോടെ ഓട്ടോ-കാന്‍സല്‍ ചെയ്യാവുന്നതാണ്.
Content Highlights: Unlock X Premium for just Rs 89/month! Get Grok AI, verified badge, and more. Limited-time anniversary offer. Don`t miss out on Elon Musk`s special deal
Published: 27 Nov 2025, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented