ലോകമെമ്പാടുമുള്ള ഗെയിമർമാർ 13 വർഷമായി കാത്തിരുന്ന ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ (ജിടിഎ) (Grand Theft Auto – GTA) പരമ്പരയിലെ ആറാം പതിപ്പ് ജിടിഎ 6 പുറത്തിറങ്ങി. വ്യാഴാഴ്ചയാണ് ഗെയിം പുറത്തിറങ്ങിയത്. മയാമിയെ അനുസ്മരിപ്പിക്കുന്ന സാങ്കല്പിക നഗരമായ വൈസ് സിറ്റിയുടെ വർണാഭമായ തെരുവുകളിലേക്ക് വീണ്ടും ഗെയിമർമാരെ എത്തിക്കുകയാണ് ജിടിഎ 6. പ്ലേസ്റ്റേഷൻ 5, എക്സ്ബോക്സ് സീരീസ് X|S പ്ലാറ്റ്‌ഫോമുകളിലാണ് ഗെയിം ലഭ്യമാകുക. 2013-ലാണ് ജിടിഎ പരമ്പരയിലെ മുൻ പതിപ്പായ ജിടിഎ 5 പുറത്തിറങ്ങിയത്.

To advertise here,

ജിടിഎ 6 ഗെയിം പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ റെക്കോഡുകൾ ഭേദിച്ചിരുന്നു. ആഗോളതലത്തിൽ 100 കോടി ഡോളറിലധികം പ്രീ-ഓർഡറുകൾ ലഭിച്ചതായാണ് റിപ്പോർട്ട്. ലോകത്താകമാനം 47 കോടി കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. ഇതിൽ 23 കോടി കോപ്പികൾ ജിടിഎ 5-ന്റേതാണ്. പുറത്തിറങ്ങി വെറും മൂന്ന് ദിവസത്തിനുള്ളിൽ ജിടിഎ 5, 100 കോടി ഡോളറിന്റെ വിൽപ്പന നേടിയിരുന്നു.

Read More @  10 കോടി PlayStation 5 കൺസോളുകൾ വിൽപ്പനയ്ക്കെത്തിച്ച് സോണി, GTA-6ന്റെ വരവ് നേട്ടമായി

ലോകത്താകെ 47 കോടിയലധികം കോപ്പികൾ വിറ്റഴിഞ്ഞ ജിടിഎ പരമ്പരയിൽ, 23 കോടിയിലധികം കോപ്പികൾ വിറ്റത് ജിടിഎ 5 ആണ്. പുറത്തിറങ്ങി വെറും മൂന്ന് ദിവസത്തിനുള്ളിൽ തന്നെ 100 കോടി ഡോളറിന്റെ വിൽപ്പനയാണ് ജിടിഎ 5-ന് ലഭിച്ചത്. എന്നാൽ പുതിയ ജിടിഎ 6 പതിപ്പ് പുറത്തിറങ്ങും മുമ്പുതന്നെ ഈ റെക്കോഡുകൾ മറികടന്നുവെന്നാണ് റിപ്പോർട്ടുകൾ.

എന്താണ് ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ (ജിടിഎ)?

ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള വീഡിയോ ഗെയിം പരമ്പരകളിലൊന്നാണ് ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ. സ്കോട്ട്ലൻഡിലെ ഡിഎംഎ ഡിസൈൻ (പിന്നീട് 'റോക്ക്സ്റ്റാർ നോർത്ത്' ആയി മാറി) വികസിപ്പിച്ച ആദ്യ ജിടിഎ ഗെയിം 1997 നവംബർ 28-നാണ് പുറത്തിറങ്ങിയത്. നിലവിൽ അമേരിക്കൻ കമ്പനിയായ റോക്ക്സ്റ്റാർ ഗെയിംസ് (Rockstar Games) ആണ് ഈ പരമ്പരയുടെ പ്രസാധകർ. കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ഓപ്പൺ വേൾഡ് ആക്ഷൻ-അഡ്വഞ്ചർ ഗെയിമാണിത്. ഗെയിമിൽ കളിക്കാർക്ക് ഒരു സാങ്കല്പിക നഗരത്തിലെ കഥാപാത്രമായി ജീവിക്കാനും കാറുകൾ മോഷ്ടിക്കാനും ഓടിക്കാനും ദൗത്യങ്ങൾ പൂർത്തിയാക്കാനും പോലീസിനെ നേരിടാനുമെല്ലാം സാധിക്കും. ഓപ്പൺ വേൾഡ് ഗെയിം ആയതിനാൽ നിർദേശിക്കപ്പെട്ട ദൗത്യങ്ങൾക്കപ്പുറം നഗരത്തിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനും സ്വന്തം താത്പര്യത്തിനനുസരിച്ച് ഗെയിം അനുഭവിക്കാനും കളിക്കാർക്ക് അവസരമുണ്ട്.

Read more at: പഴയ Xbox-ലും ഇനി ജിടിഎ 6 കളിക്കാം! ആരാധകരെ അമ്പരപ്പിച്ച് മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം

ജിടിഎ 6 - വൈസ് സിറ്റിയിലേക്കുള്ള തിരിച്ചുവരവ്

ലോസ് ആഞ്ജലിസിനെ മാതൃകയാക്കി സൃഷ്ടിച്ച സാങ്കല്പിക നഗരമായ ലോസ് സാന്റോസായിരുന്നു ജിടിഎ 5-ന്റെ പശ്ചാത്തലം. എന്നാൽ പുതിയ പതിപ്പ് ജിടിഎ പരമ്പരയുടെ ആരാധകർക്ക് പരിചിതമായ വൈസ് സിറ്റിയിലേക്ക് അവരെ തിരിച്ചെത്തിക്കുകയാണ്. മയാമിയെ മാതൃകയാക്കിയുള്ള സാങ്കല്പിക അമേരിക്കൻ നഗരമാണിത്. ലൂസിയ കാമിനോസ്, ജേസൺ ഡുവൽ എന്നിവരാണ് ജിടിഎ 6-ലെ പുതിയ പ്രധാന കഥാപാത്രങ്ങൾ. ഫ്ളോറിഡയെ മാതൃകയാക്കി സൃഷ്ടിച്ച ലിയോനിഡ എന്ന സാങ്കല്പിക സംസ്ഥാനത്തിലൂടെയാണ് ഇരുവരുടെയും ജീവിതം മുന്നോട്ടുപോകുന്നത്. എന്നാൽ ഇവർ ക്രിമിനൽ ലോകത്തിന്റെ ഭാഗമാകുന്നതോടെ കഥ പുതിയ വഴിത്തിരിവിലെത്തുന്നു. ആ ക്രിമിനൽ ലോകത്ത് അതിജീവിക്കാൻ അവർക്ക് പരസ്പരം ആശ്രയിക്കേണ്ടിവരുന്നു. ഇങ്ങനെയാണ് ഗെയിമിനെക്കുറിച്ചുള്ള കമ്പനിയുടെ ഔദ്യോഗിക ആമുഖം.

ഇന്ത്യയിലും വൻ സ്വീകരണം

ഡൽഹിയിലെ ഇമ്മോർട്ടൽ ഗെയിമിങ് കഫേയിൽ വൻ ആഘോഷത്തോടെയാണ് യുവതലമുറ ജിടിഎ 6-നെ വരവേറ്റത്. പാട്ടും ആർപ്പുവിളികളും ഗെയിമിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വസ്ത്രങ്ങളും ധരിച്ചായിരുന്നു ആഘോഷം. നിരവധി യുവാക്കൾ ആഘോഷത്തിന്റെ ഭാഗമായെന്നാണ് റിപ്പോർട്ടുകൾ.