വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ തിരയാൻ ഓൺ-ഡിവൈസ് എ.ഐ. മോഡലുകളെ ഉപയോഗിക്കുന്ന ‘സ്കാം ഡിറ്റക്ഷൻ’ എന്ന ഫീച്ചറാണ് കമ്പനി പരീക്ഷിക്കുന്നത്.
ഈ ഫീച്ചർ ഓൺ ചെയ്താൽ, വാട്സാപ്പ് ഉപയോക്താവിന്റെ ഫോണിലേക്ക് ഒരു മെഷീൻ ലേണിങ് മോഡൽ ഡൗൺലോഡ് ചെയ്യപ്പെടും. തുടർന്ന്, അജ്ഞാത നമ്പറുകളിൽനിന്ന് വരുന്ന സന്ദേശങ്ങൾ പരിശോധിക്കുകയും സാധാരണയായി തട്ടിപ്പുകാർ നടത്തുന്ന സംഭാഷണങ്ങളുമായി ഒത്തുനോക്കുകയും ചെയ്യും. ഇതിനായി മുൻപ് തട്ടിപ്പിൽപ്പെട്ട ഉപയോക്താക്കളുടെ പരാതികളിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി എ.ഐ. മോഡലിന് പരിശീലനം നൽകിയിട്ടുണ്ടെന്നാണ് വാട്‌സാപ്പ് അറിയിക്കുന്നത്.
തട്ടിപ്പിന് എന്തെങ്കിലും സാധ്യത കണ്ടെത്തിയാൽ ഉപയോക്താവിന് ഉടനടി മുന്നറിയിപ്പ് ലഭിക്കും. സംഭാഷണം ബ്ലോക്ക് ചെയ്യണോ, റിപ്പോർട്ട് ചെയ്യണോ, അല്ലെങ്കിൽ സാധാരണഗതിയിൽ തുടരണോ എന്ന് ഉപയോക്താവിന് തുടർന്ന് തിരഞ്ഞെടുക്കാം.
Content Highlights: WhatsApp is rolling out a new on-device AI-powered 'Scam Detection' feature that analyzes chats from unknown numbers against trained fraud patterns to deliver instant safety alerts to users.
Published: 17 Aug 2026, 11:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented