വിവാഹേതരബന്ധം അടക്കമുള്ള വിവാദങ്ങളിൽ ജെൻസൻ ഹുവാങ് ഉൾപ്പെട്ടതോടെ കടുത്ത പ്രതിസന്ധി നേരിട്ട് മുൻനിര യു.എസ് ചിപ്പ് നിർമാണക്കമ്പനിയായ എൻവിഡിയ. സിഇഓ സ്ഥാനം ഹുവാങ്ങിന് ഒഴിയേണ്ടിവന്നതോടെ കമ്പനിയെ നയിക്കാൻ പുതിയ ആളെത്തേടുകയാണ് അവർ.

To advertise here,

അതിനിടെ, ഹുവാങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളുചടെ കേന്ദ്രബിന്ദുവായ ആലീസ് ഹുവാങ്ങിന്റെ ഭർത്താവ് സർക്കാർ പിന്തുണയോടെ ചൈനയിലുടനീളം 9 ബില്യൺ (900 കോടി) ഡോളറിന്റെ ഡാറ്റാ സെന്റർ ശൃംഖല സ്ഥാപിച്ചതായി വെളിപ്പെടുത്തൽ. 'ദി വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2021-നും 2024-നും ഇടയിൽ ആലീസിന്റെ ഭർത്താവ് കാങ് വേയുടെ സംരംഭങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ നിക്ഷേപങ്ങൾ 9 ബില്യൺ (900 കോടി) ഡോളറിലധികം വരുമെന്നാണ് റിപ്പോർട്ടുകൾ. ദേശീയ എഐ കമ്പ്യൂട്ടിംഗ് ശേഷി വിപുലീകരിക്കാൻ ലക്ഷ്യമിടുന്ന ചൈനീസ് സർക്കാർ സ്ഥാപനങ്ങളാണ് ഇതിനെല്ലാം പിന്തുണ നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ബെയ്ജിങ്ങിന്റെ കമ്പ്യൂട്ടിങ് ശേഷി വർധിപ്പിക്കുന്നതിനാണ് കാങ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചത്. ഈ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ ആലീസ് ഹുവാങ് ജെൻസൻ ഹുവാങ്ങുമായി വ്യക്തിബന്ധം സ്ഥാപിക്കുകയും ചൈനയിലേക്ക് കയറ്റി അയക്കുന്നതിന് യുഎസ് വിലക്കേർപ്പെടുത്തിയിരുന്ന അത്യാധുനിക സെമികണ്ടക്ടറുകൾ ലഭ്യമാക്കുകയും ചെയ്തു.

കയറ്റുമതി നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് യുഎസ് അന്വേഷിക്കുന്നുണ്ട്. ചൈനീസ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ആലീസ് ഹുവാങ് വിവരങ്ങൾ ചോർത്തി നൽകിയെന്നും യുഎസ് ഉദ്യോഗസ്ഥർ സംശയിക്കുന്നു. ആലീസ് ഹുവാങ്ങിന്റെ വിദേശ സ്ഥാപനമായ മെഗാസ്പീഡ് (Megaspeed) സംഭരിച്ച എൻവിഡിയ ചിപ്പുകളുടെ ഒരു ഭാഗമെങ്കിലും പിന്നീട് ചൈനയിലേക്ക് അയച്ചതായി വോൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നു. എഐ സാങ്കേതികവിദ്യയിൽ ചൈനയുടെ മുന്നേറ്റം ലക്ഷ്യമിട്ട് ദമ്പതികൾ ഒരേസമയം പ്രവർത്തിച്ചിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നതായും റിപ്പോർട്ട് അവകാശപ്പെടുന്നു.