
കൊച്ചി: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം സൗജന്യമായി നൽകുന്ന മൂന്ന് പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. ഡിജിറ്റൽ രംഗത്ത് സജീവമായ യുവതലമുറയെ ലക്ഷ്യമിട്ടാണ് ഒറ്റ റീചാർജിൽ ഡാറ്റയും വിനോദവും സംഗീതവും ഉൾപ്പെടുത്തിയിട്ടുള്ള ഈ പ്ലാനുകൾ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പരസ്യങ്ങളില്ലാത്ത സംഗീതം, ഓഫ്‌ലൈൻ ഡൗൺലോഡുകൾ, മികച്ച ഓഡിയോ നിലവാരം എന്നിവ ഉറപ്പാക്കുന്ന സ്പോട്ടിഫൈ പ്രീമിയം ലഭ്യമാകുന്ന കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാനുകളാണിവ.
കൂടുതൽ ഡാറ്റയും വിനോദവും ആഗ്രഹിക്കുന്നവർക്കായുള്ള 435 രൂപയുടെ ഫ്ലാഗ്ഷിപ്പ് പ്ലാനിൽ സ്പോട്ടിഫൈ പ്രീമിയത്തിനു പുറമെ അൺലിമിറ്റഡ് 4ജി/5ജി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, ജിയോഹോട്ട്സ്റ്റാർ (മൊബൈൽ) എന്നിവ ലഭിക്കും. ഇതിന്റെ കാലാവധി 28 ദിവസമാണ്.
28 ദിവസത്തെ കാലാവധിയുള്ള 250 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ രണ്ടു ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 300 എസ്എംഎസ് എന്നിവയോടൊപ്പം സ്പോട്ടിഫൈ പ്രീമിയം സൗജന്യമായി ലഭിക്കുന്നു.
230 രൂപയുടെ ആഡ്-ഓൺ ടോപ്പ്-അപ്പ് പ്ലാനിൽ സ്പോട്ടിഫൈ പ്രീമിയത്തിനു പുറമെ ജിയോഹോട്ട്സ്റ്റാർ, സീ5, സോണീ ലിവ്, ഫാൻകോഡ്, ലയൺസ്ഗേറ്റ് പ്ലേ തുടങ്ങി 20-ലധികം ഒടിടി പ്ലാറ്റ്‌ഫോമുകൾ ലഭിക്കും. ഇതിനുപുറമെ 28 ദിവസത്തെ കാലാവധിയിൽ 30 ജിബി അതിവേഗ ഡാറ്റയും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അനുയോജ്യമായ പ്ലാൻ റീചാർജ് ചെയ്തശേഷം വി ആപ്പിലെ ആക്റ്റീവ് സർവീസ് വിഭാഗത്തിലുള്ള 'ക്ലെയിം ബെനഫിറ്റ്സ്' പേജ് സന്ദർശിക്കുക. അവിടെ സ്പോട്ടിഫൈ പ്രീമിയത്തിന് നേരെയുള്ള 'ക്ലെയിം' എന്നതിൽ ക്ലിക്ക് ചെയ്ത് നിലവിലുള്ള സ്പോട്ടിഫൈ അക്കൗണ്ട് വഴിയോ പുതിയ അക്കൗണ്ട് വഴിയോ സബ്‌സ്‌ക്രിപ്ഷൻ നേടാവുന്നതാണ്. റീചാർജ് പ്ലാനിന്റെ കാലാവധി അവസാനിക്കുന്നതനുസരിച്ച് വീണ്ടും പ്ലാനുകൾ റീചാർജ് ചെയ്ത് ഈ സേവനം തടസ്സങ്ങളില്ലാതെ തുടരാം.
Content Highlights: Vodafone Idea has introduced three new prepaid plans starting at Rs 230 that offer free Spotify Premium subscriptions along with high-speed data, calling, and access to major OTT platforms.
Published: 06 Aug 2026, 01:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented