ലണ്ടൻ: 16, 17 വയസ്സുള്ള കൗമാരക്കാരുടെ രാത്രികാല സാമൂഹികമാധ്യമ ഉപയോഗം സ്വമേധയാ നിയന്ത്രിക്കുന്നതിനുള്ള ‘ഓവർനൈറ്റ് കർഫ്യൂ’ സംവിധാനം നടപ്പാക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു.

To advertise here,

വീഡിയോകൾ തുടർച്ചയായി പ്ലേ ചെയ്യുന്നതുപോലുള്ള (ഓട്ടോപ്ലേ), കൂടുതൽസമയം സ്‌ക്രീനിൽ തുടരാൻ പ്രേരിപ്പിക്കുന്ന സൗകര്യങ്ങൾ ഈ സമയം 16-17 വയസ്സുകാർക്ക് ഡിഫോൾട്ടായി ഓഫാകും. എന്നാൽ, ഉപയോക്താക്കൾക്കു വേണമെങ്കിൽ ഈ ക്രമീകരണം മാറ്റാം.

ഈ ഡിഫോൾട്ട് ക്രമീകരണങ്ങൾ കൗമാരക്കാർ തള്ളിക്കളയുമെന്ന വിമർശനം ഓൺലൈൻ സുരക്ഷാമന്ത്രി കനിഷ്ക നാരായൺ തള്ളി. 300-ലധികം കൗമാരക്കാരും മാതാപിതാക്കളും പങ്കെടുത്ത പരീക്ഷണപദ്ധതിയിൽ രാത്രികാല സാമൂഹികമാധ്യമ ഉപയോഗം ഗണ്യമായി കുറഞ്ഞതായും ഉറക്കവും ഏകാഗ്രതയും മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സാമൂഹികമാധ്യമ ഉപയോഗം വിലക്കുന്നതിനുള്ള പദ്ധതി കഴിഞ്ഞമാസം സർക്കാർ പ്രഖ്യാപിച്ചിരുന്നു. വാട്‌സാപ്പും സിഗ്നലും പോലുള്ള മെസേജിങ് ആപ്ലിക്കേഷനുകളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.