മുന്‍നിര കോളര്‍ ഐഡി ആപ്ലിക്കേഷനാണ് ട്രൂ കോളര്‍. കോളര്‍ ഐഡിയ്ക്ക് പുറമെ സ്പാം ഡിറ്റക്ഷന്‍ കോള്‍ റെക്കോര്‍ഡിങ് ഉള്‍പ്പടെ വിവിധങ്ങളായ സൗകര്യങ്ങള്‍ ട്രൂ കോളറിലുണ്ട്. ഇപ്പോഴിതാ എഐ അധിഷ്ഠിത വോയ്‌സ് ഡിറ്റക്ഷന്‍ സംവിധാനം അവതരിപ്പിക്കുകയാണ് ട്രൂ കോളര്‍.
മനുഷ്യരെ പോലെ തന്നെ സംസാരിക്കാന്‍ എഐ ബോട്ടുകള്‍ക്ക് സാധിക്കുന്ന കാലമാണിത്. എഐ സാങ്കേതിക വിദ്യകള്‍ ആ രീതിയില്‍ വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. മനുഷ്യര്‍ക്ക് കേട്ടാല്‍ തിരിച്ചറിയാനാവുന്ന യാന്ത്രികമായ ശബ്ദത്തില്‍ നിന്ന് മാറി തീര്‍ത്തും സ്വാഭാവികമായ ശബ്ദത്തില്‍ സംസാരിക്കാന്‍ എഐ ബോട്ടുകള്‍ക്ക് സാധിക്കും.
ഈ സാങ്കേതിക വിദ്യ സ്വാഭാവികമായും പലവിധങ്ങളായ തട്ടിപ്പുകള്‍ക്കും ഉപയോഗിച്ചേക്കാം. ഫോണ്‍ വിളികളിലൂടെ ആളുകളെ ബന്ധപ്പെട്ട് വ്യാപകമായി സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ജോലി വാഗ്ദാനം ചെയ്തും ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞുമെല്ലാം ഈ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ട്രൂ കോളര്‍ പുതിയ വോയ്‌സ് ഡിറ്റക്ഷന്‍ സംവിധാനം അവതരിപ്പിക്കുന്നത്. ഫോണ്‍ കോളിനിടയിലെ മൂന്ന് സെക്കന്റ് ശബ്ദം ഉപയോഗിച്ച് നിങ്ങളെ ഫോണ്‍ ചെയ്യുന്നത് എഐ ബോട്ട് ആണോ മനുഷ്യനാണോ എന്ന് തിരിച്ചറിയാന്‍ ഈ സംവിധാനത്തിന് സാധിക്കും.
നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക. ഐഒഎസില്‍ ഭാവിയില്‍ ഈ ഫീച്ചര്‍ എത്തിക്കാനുള്ള ശ്രമങ്ങളിലാണെന്ന് ട്രൂ കോളര്‍ അറിയിച്ചു.
Content Highlights: truecaller ai voice detection feature launched
Published: 30 May 2024, 03:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented