നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യുടെ രംഗത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടിക പുറത്തിറക്കി ടൈം മാഗസിന്‍. ഇലോണ്‍ മസ്‌ക്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, സാം ആള്‍ട്ട്മാന്‍ തുടങ്ങിയ പ്രമുഖ ടെക് സിഇഒമാര്‍ ഉള്‍പ്പെട്ട പട്ടികയില്‍ ഇന്ത്യന്‍ വംശജനായ കോഗ്‌നിസന്റ് സിഇഒ രവി കുമാറും ഇടംപിടിച്ചിട്ടുണ്ട്. ടൈം100 എഐയുടെ മൂന്നാം പതിപ്പാണ് പുറത്തുവന്നിട്ടുള്ളത്. നിര്‍മിതബുദ്ധിയുടെ മേഖലയിലെ മുന്നേറ്റങ്ങള്‍ക്ക്' നേതൃത്വം നല്‍കിയ 100 ടെക് സിഇഒമാര്‍, സഹസ്ഥാപകര്‍, മറ്റ് എക്‌സിക്യൂട്ടീവുകള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് 2025-ലെ പട്ടിക.

To advertise here,

ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി പുറത്തിറങ്ങിയതിന് പിന്നാലെ 2023-ലാണ് ടൈം മാഗസിന്‍ ഈ പട്ടിക ആരംഭിച്ചത്. മനുഷ്യരുടെ കഴിവുകളോട് മത്സരിക്കാനും അതിനെ മറികടക്കാനുമുള്ള എഐയുടെ കഴിവിനെക്കുറിച്ച് ബോധവാന്മാരായ സമയത്താണ് ഇതിന് തുടക്കം കുറിച്ചതെന്ന് ടൈം മാഗസിന്‍ പറയുന്നു. എഐയുടെ ദിശ നിര്‍ണയിക്കുന്നത് യന്ത്രങ്ങളല്ല, മനുഷ്യരാണ്. പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവര്‍, കലാകാരന്മാര്‍, ഈ സാങ്കേതികവിദ്യയുടെ ഭാവിയില്‍ പങ്കാളികളായര്‍ എന്നിവരെല്ലാമാണ് അതെന്ന് കാണിക്കുകയാണ് ഈ പട്ടികയുടെ ലക്ഷ്യം എന്നും ടൈം പറയുന്നു.

ആദ്യസ്ഥാനങ്ങളിലെത്തിയ ടെക് ലീഡേഴ്‌സ് ഇവരാണ്: 

1. മാത്യു പ്രിന്‍സ് (സഹസ്ഥാപകന്‍, സിഇഒ ക്ലൗഡ്ഫ്‌ളെയര്‍)
2. ഇലോണ്‍ മസ്‌ക് (സ്ഥാപകന്‍ എക്‌സ്എഐ)
3. സാം ആള്‍ട്ട്മാന്‍ (സിഇഒ ഓപ്പണ്‍എഐ)
4. ജെന്‍സന്‍ ഹുവാങ് (സിഇഒ എന്‍വിഡിയ)
5. ഫിജി സിമോ (സിഇഒ ഓഫ് ആപ്ലിക്കേഷന്‍സ് ഓപ്പണ്‍എഐ)
6. മാര്‍ക്ക് സക്കര്‍ബര്‍ഗ് (സ്ഥാപകന്‍, സിഇഒ മെറ്റ)
7. ആന്‍ഡി ജാസി (പ്രസിഡന്റ്, സിഇഒ ആമസോണ്‍)
8. ആലി കെ. മില്ലര്‍ (സിഇഒ ഓപ്പണ്‍ മെഷീന്‍)
9. ഡാരിയോ അമോദെയ് (സിഇഒ ആന്‍ത്രോപിക്)
10.സ്‌ട്രൈവ് മസിയിവാ (സ്ഥാപകന്‍, എക്‌സിക്യൂട്ടീവ് ചെയര്‍മാര്‍, കസാവ ടെക്‌നോളജീസ്)
11. ക്രിസ്റ്റ്യാനോ അമോണ്‍ (പ്രസിഡന്റ്, സിഇഒ ക്വാല്‍കോം)
12. ലിയാങ് വെന്‍ഫെങ് (സിഇഒ ഡീപ്പ്‌സീക്ക്)
13. അലക്‌സാണ്ടര്‍ വാങ്, നാറ്റ് ഫ്രീഡ്മാന്‍ (സൂപ്പര്‍ ഇന്റലിജന്‍സ് ലാബ് കോ-ലീഡ്‌സ് മെറ്റ)
14. രവി കുമാര്‍ എസ് (സിഇഒ കോഗ്‌നിസന്റ്)
15. സി.സി. വെയ് (ചെയര്‍മാന്‍, സിഇഒ ടിഎസ്എംസി)