മുമ്പ് ഒരു സ്ട്രീമിങ് ആപ്പിലെ പാട്ടുകളോ വീഡിയോയോ ഒരു സുഹൃത്തുമായി പങ്കുവെക്കണം എന്നുണ്ടെങ്കില്‍, അതിന് വാട്‌സാപ്പ് പോലെ പുറത്തുള്ള മെസേജിങ് സേവനത്തെ ആശ്രയിക്കേണ്ടിയിരുന്നു. ഈ പ്രശ്‌നം തിരിച്ചറിഞ്ഞ് പരിഹാരം കണ്ടിരിക്കുകയാണ് മ്യൂസിക് സ്ട്രീമിങ് സേവനമായ സ്‌പോട്ടിഫൈ. ഇനി സ്‌പോട്ടിഫൈയില്‍ ഇപ്പോള്‍ മറ്റുള്ളവര്‍ക്ക് സന്ദേശങ്ങളും അയക്കാം അതിനായി പുതിയ ഡയറക്ട് മെസേജിങ് സേവനം അവതരിപ്പിക്കുകയാണ് കമ്പനി. 

To advertise here,

പുതിയ അപ്‌ഡേറ്റില്‍ സ്‌പോട്ടിഫൈയിലെത്തുന്ന ഈ ഫീച്ചറിലൂടെ മറ്റ് മെസേജിങ് ആപ്പുകളെ പോലെ തന്നെ എതെങ്കിലും ഒരു വ്യക്തിയുമായുള്ള സ്വകാര്യ ചാറ്റിലോ ഗ്രൂപ്പ് ചാറ്റിലോ സന്ദേശങ്ങള്‍ അയക്കാനും മ്യൂസിക് ട്രാക്കുകള്‍ പങ്കുവെക്കാനും സാധിക്കും. 

ഏതെങ്കിലും ഒരു പാട്ട് കേള്‍ക്കുമ്പോള്‍ മനസില്‍ ആരെയെങ്കിലും ഓര്‍മവന്നാല്‍ സ്‌പോട്ടിഫൈയിലെ മെസേജസ് ഐക്കണ്‍ ടാപ്പ് ചെയ്ത് ആ പാട്ട് അയാള്‍ക്ക് അയച്ചുകൊടുക്കാം. ഓപ്പം ഒരു കുറിപ്പും വെക്കാം. മ്യൂസിക് ട്രാക്ക് മാത്രമല്ല പ്ലേലിസ്റ്റും പങ്കുവെക്കാം. പ്രീമിയം ഉപഭോക്താക്കള്‍ക്കും, സൗജന്യ ഉപഭോക്താക്കള്‍ക്കും ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ഫീച്ചര്‍ ലഭിക്കും. 

ഈ അപ്‌ഡേറ്റ് ഘട്ടം ഘട്ടമായാണ് സ്‌പോട്ടിഫൈ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. അതിനാല്‍ ചിലപ്പോള്‍ നിങ്ങളുടെ ഫോണില്‍ ഈ ഫീച്ചര്‍ ലഭിക്കണം എന്നില്ല. തുടക്കത്തില്‍ ചില രാജ്യങ്ങളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക. കാരണം ഈ ഫീച്ചറിന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതുണ്ട്. ശേഷം പ്രശ്‌നങ്ങള്‍ പരിഹരിച്ച് മറ്റിടങ്ങളിലേക്കും ഈ ഫീച്ചര്‍ എത്തും. ഇന്ത്യയിലേ മറ്റേതെങ്കിലും വിപണികളിലോ ഈ ഫീച്ചര്‍ എപ്പോള്‍ എത്തുമെന്നും വ്യക്തമല്ല.