കടുത്ത ആശങ്കയുയര്‍ത്തി അതിവേഗം മുന്നേറുന്ന യു.എസിലെ നിര്‍മിതബുദ്ധി (എഐ) അടിസ്ഥാന സൗകര്യ വികസനത്തെ പുതിയ സാഹചര്യം മന്ദഗതിയിലാക്കിയേക്കാം.

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നേടിയ ഉജ്ജ്വല വിജയം ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾ പുനഃപരിശോധിക്കാൻ ഇടയാക്കിയേക്കാം എന്ന് വിലയിരുത്തൽ. കുടിയേറ്റ നിയന്ത്രണ നീക്കങ്ങൾ പുനർവിചിന്തനം ചെയ്യപ്പെട്ടേക്കാം എന്നും ഇന്ത്യൻ ഐ.ടി കമ്പനികൾക്ക് അത് ആശ്വാസം നൽകിയേക്കാം എന്നുമാണ് വിലയിരുത്തപ്പെടുന്നത്. വൻകിട ഡാറ്റാ സെന്ററുകൾക്കെതിരെയുള്ള എതിർപ്പ് ശക്തമാക്കാനും സാധ്യതയുണ്ടെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
കടുത്ത ആശങ്കയുയർത്തി അതിവേഗം മുന്നേറുന്ന യു.എസിലെ നിർമിതബുദ്ധി (എഐ) അടിസ്ഥാന സൗകര്യ വികസനത്തെ പുതിയ സാഹചര്യം മന്ദഗതിയിലാക്കിയേക്കാം. എച്ച്-1ബി വിസ വിഷയത്തിലോ കുടിയേറ്റ നയത്തിലോ പെട്ടെന്നുള്ള സ്വാധീനമോ മാറ്റളോ നമ്മൾ ഉണ്ടാകാനിടയില്ല. എന്നാൽ ഐ.ടി സേവന കമ്പനികൾക്ക് കൂടുതൽ അനുകൂലമാകുന്ന രീതിയിൽ നിലവിലെ നയം മാറിയേക്കുമെന്നാണ് പ്രതീക്ഷയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വൈദ്യുതി - ജല ഉപയോഗം, ഡാറ്റാ സെന്ററുകൾ പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്നത് കൂടുതൽ നിയന്ത്രണങ്ങൾക്കും പരിശോധനകൾക്കും വഴിതെളിക്കുകയും ചില പദ്ധതികളെങ്കിലും വൈകിപ്പിക്കുകയും ചെയ്‌തേക്കാം. ഇന്ത്യൻ ഐ.ടി സേവന ദാതാക്കളെ സംബന്ധിച്ചിടത്തോളം ഈ തടസങ്ങൾ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള കാലതാമസം അടിസ്ഥാനസൗകര്യ വകസനം, ക്ലൗഡ് മൈഗ്രേഷൻ, അധിക കമ്പ്യൂട്ടിങ് ശേഷി കൈവരിക്കൽ എന്നിവയെ ബാധിച്ചേക്കാം.
ഡാറ്റാ സെന്റർ നിർമാണം: നയം വ്യക്തമാക്കി ഓപ്പൺഎഐ
ഇടക്കാല തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഡാറ്റാ സെന്റർ നിർമാണം സംബന്ധിച്ച നടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുമെന്ന് വ്യക്തമാക്കി മുൻനിര നിർമിതബുദ്ധി കമ്പനിയായ ഓപ്പൺഎഐ രംഗത്തെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുമായി രഹസ്യ കരാറുകൾ ഉണ്ടാക്കില്ലെന്നും വൈദ്യുതി ലഭ്യത, ചെലവ് തുടങ്ങിയ ആശങ്കകളിൽനിന്ന് പ്രദേശവാസികളെ സംരക്ഷിക്കുമെന്നും കമ്പനി പറയുന്നു.
എഐയിൽ കർശനമായ മനുഷ്യ മേൽനോട്ടവും ഡാറ്റാ സെന്റർ വികസനത്തിന് നിയന്ത്രണങ്ങളും ആവശ്യപ്പെട്ട സ്ഥാനാർഥികളെ വോട്ടർമാർ പിന്തുണച്ച യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് നാഷണൽ കമ്മ്യൂണിറ്റി കോംപാക്റ്റ് പ്രഖ്യാപനം ഓപ്പൺഎഐ പുറത്തിറക്കിയിട്ടുള്ളത്. വൈദ്യുതി ഉപഭോഗം കുറയ്ക്കുമെന്നും ഗ്രിഡിലേക്ക് വൈദ്യുതി തിരികെ നൽകുമെന്നും പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇതിൽ ഓപ്പൺഎഐ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Content Highlights: Democratic victory in 2026 US midterms may increase scrutiny on immigration and Trump administration policies., Indian IT firms face ongoing H-1B and PERM restrictions but find new opportunities in cloud, AI integration, and managed services., Local opposition and election results could slow AI data center infrastructure construction in the US., OpenAI introduces a National Community Compact to address transparency, electricity costs, and local community concerns.
Published: 06 Nov 2026, 11:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented