നിര്‍മിത ബുദ്ധി (എഐ) സാങ്കേതിക വിദ്യാ മേഖലയിലെ ജോലികളെ പിടിച്ചുലയ്ക്കുന്നു. അമേരിക്കന്‍ ക്ലൗഡ് സോഫ്റ്റ്വെയര്‍ കമ്പനിയായ സെയില്‍സ്ഫോഴ്സ് എഐ സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ധിപ്പിച്ചതോടെ 4000 സപ്പോര്‍ട്ട് ജീവനക്കാരെ പിരിച്ചുവിട്ടു. ഈ ജോലികള്‍ എഐ സംവിധാനങ്ങള്‍ക്ക് വിട്ടുകൊടുക്കാനാണ് കമ്പനിയുടെ തീരുമാനം. കമ്പനി സിഇഒ മാര്‍ക്ക് ബെനിയോഫ്, ലോഗന്‍ ബാര്‍ട്ട്ലെറ്റ് പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തിയതനുസരിച്ച്, സപ്പോര്‍ട്ട് ടീമിലെ ജീവനക്കാരുടെ എണ്ണം 9000-ല്‍ നിന്ന് 5000-മായി കുറച്ചു. 'തനിക്ക് കുറച്ച് ആളുകള്‍ മാത്രം മതി, എന്ന് ബെനിയോഫ് പറഞ്ഞു.
എന്നാല്‍, ഈ നീക്കം ബെനിയോഫിന്റെ മുന്‍ പ്രസ്താവനകള്‍ക്ക് വിരുദ്ധമാണ്. ഫോര്‍ച്യൂണ്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, എഐ മനുഷ്യരെ പൂര്‍ണമായി മാറ്റിസ്ഥാപിക്കില്ലെന്നും ജോലികള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എഐയുടെ കൃത്യത ഉറപ്പാക്കാന്‍ മനുഷ്യരുടെ ഇടപെടല്‍ ആവശ്യമാണെന്നും വസ്തുതാ പരിശോധന എഐയ്ക്ക് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ആന്ത്രോപിക്കിന്റെ ഡാരിയോ അമോഡേയുടെ 'എഐ വൈറ്റ് കോളര്‍ ജോലികളെ ഇല്ലാതാക്കും' എന്ന പ്രസ്താവനയും ബെനിയോഫ് തള്ളിക്കളഞ്ഞിരുന്നു.
എന്നിട്ടും, സെയില്‍സ്ഫോഴ്സ് തങ്ങളുടെ നിലപാട് മാറ്റി. 2025-ന്റെ തുടക്കത്തില്‍ സെയില്‍സ്ഫോഴ്സില്‍ 76,000 ജീവനക്കാര്‍ ഉണ്ടായിരുന്നു. പിരിച്ചുവിട്ട 4000 പേര്‍ കമ്പനിയുടെ ആഗോള ജീവനക്കാരുടെ അഞ്ച് ശതമാനമാണ്. സപ്പോര്‍ട്ട് വിഭാഗത്തിന് പുറമെ, സെയില്‍സ് വിഭാഗത്തിലും എഐ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നു. ഉപഭോക്താക്കളുമായി ഫോണ്‍ വഴി സംസാരിക്കുന്ന എഐ ഏജന്റുകളെ കമ്പനി ഉപയോഗിക്കുന്നുണ്ട്. മനുഷ്യരുടേയും എഐ ഏജന്റുകളുടേയും ജോലി പങ്കുവെക്കുന്നതിനായി 'ഒമ്നിചാനല്‍ സൂപ്പര്‍വൈസര്‍' എന്ന സംവിധാനവും അവതരിപ്പിച്ചു. മനുഷ്യ ഇടപെടല്‍ ആവശ്യമുള്ള ജോലികള്‍ ഈ സംവിധാനം തിരിച്ചറിയും.
Content Highlights: Salesforce laid off 4000 support staff, replacing them with AI.
Published: 03 Sept 2025, 06:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented